
അടിമാലി താലൂക്ക് ആശുപത്രി: പ്രവർത്തനാനുമതി ഇല്ലാത്ത കെട്ടിടത്തിൽ പ്രസവ വാർഡും മുറിയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടിമാലി ∙ താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡും പ്രസവമുറിയും പ്രവർത്തിക്കുന്നത് 5 വർഷം മുൻപ് എൻജിനീയറിങ് വിഭാഗം പ്രവർത്തനാനുമതി നിഷേധിച്ച കെട്ടിടത്തിൽ. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് 20 കിടക്കകളോടു കൂടിയ പ്രസവ വാർഡുള്ളത്. ഇതോടൊപ്പം പ്രസവമുറിയും അനുബന്ധ കിടക്കകളും ഉണ്ട്.കെട്ടിടത്തിന്റെ ഒന്നാംനിലയിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും വാർഡ് പ്രവർത്തിച്ചിരുന്നു. എന്നാൽ മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്നു വീഴാൻ തുടങ്ങിയതോടെ വാർഡ് അത്യാഹിത വിഭാഗം ബ്ലോക്കിലേക്ക് മാറ്റി.
എന്നാൽ പ്രസവ വാർഡും പ്രസവമുറിയും മാറ്റിയില്ല. കാലപ്പഴക്കം കാരണം കെട്ടിടത്തിന്റെ ഒന്നാം നില ചോർന്നൊലിക്കുകയാണ്. പ്ലാസ്റ്റിക് പടുത കെട്ടിയ നിലയിലാണ് കെട്ടിടം. പ്രതിസന്ധി നിലനിൽക്കുമ്പോഴും രോഗികളും നവജാത ശിശുക്കളും കെട്ടിടത്തിൽ തുടരുകയാണ്. അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ നാലാം നിലയിൽ 25 കിടക്കകളോടു കൂടിയ വാർഡ് ഒഴിഞ്ഞു കിടക്കുകയാണ്. ഇവിടേക്കു മാറ്റാനും അധികൃതർ തയാറായിട്ടില്ല.