
ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള റോഡിന്റെ ദുർഗതി: വീതിയില്ല; ആംബുലൻസും കുടുങ്ങുന്നു
ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള റോഡിനു മതിയായ വീതിയില്ലാത്തതിനാൽ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നതു പതിവാകുന്നു. മെഡിക്കൽ കോളജിനു മുന്നിലൂടെ ചെറുതോണി അണക്കെട്ടിലേക്കു പോകുന്ന റോഡിലാണ് വാഹനങ്ങൾ കടത്തിക്കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്നത്.
അശാസ്ത്രീയമായ നിർമാണമാണ് കാരണമെന്നു ഡ്രൈവർമാർ പറയുന്നു. പഴയ ജില്ലാ ആശുപത്രിയിൽ നിന്നും മുകളിലത്തെ പുതിയ ബ്ലോക്കിലേക്ക് വാഹനങ്ങൾ പോകുമ്പോൾ എതിരെ വാഹനങ്ങൾ വരുന്നതോടെ റോഡിൽ കുരുക്കാകും.
എതിരെ വരുന്ന വാഹനത്തിനു സൈഡ് കൊടുത്തു കടത്തിവിടാൻ റോഡിന് വീതിയില്ലാത്തതാണ് കാരണം. പോരാത്തതിനു റോഡിന്റെ ഇരുവശവും കാടു വളർന്നു നിൽക്കുന്നതിനാൽ അപകട
സാധ്യതയും ഏറുന്നു.ചെറുതോണിയിൽ നിന്നും അണക്കെട്ടിലേക്ക് പോകുന്ന റോഡു കൂടിയാണിത്. വിനോദ സഞ്ചാരികളുടെ എണ്ണം കൂടി വരുന്നതോടെ വാഹനങ്ങൾ കടത്തിക്കൊണ്ടു പോകാൻ ഏറെ ബുദ്ധിമുട്ടേണ്ടി വരും.
ഇതോടെ അത്യാവശ്യ രോഗികളെയും കൊണ്ടു പോകുന്ന ഏറെ നേരം കുടുങ്ങി കിടക്കേണ്ടി വരുന്ന സാഹചര്യം പതിവാണ്. എന്നാൽ ഗതാഗത കുരുക്ക് രൂക്ഷമായിട്ടും റോഡു വെട്ടിത്തെളിക്കാനും വീതി കൂട്ടാനും അധികൃതർ തയാറാകുന്നില്ല.
അടിയന്തരമായി റോഡ് നവീകരിക്കാൻ നടപടി വേണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]