മിന്നലേറ്റു വീട് തകർന്നു; വീട്ടിൽ ഉണ്ടായിരുന്നവർ ഒാടി രക്ഷപ്പെട്ടു
നെടുങ്കണ്ടം∙ ഇടിമിന്നലേറ്റു വീട് പൂർണമായി തകർന്നു. വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
തകർന്നതു 2005ൽ പഞ്ചായത്തിൽനിന്ന് അനുവദിച്ച വീട്. പ്രകാശ്ഗ്രാം-മൊട്ടപ്പാറ പാറയിൽപുത്തൻവീട്ടിൽ ശശീന്ദ്രന്റെ (65) വീടാണു തകർന്നത്.ശശീന്ദ്രന്റെ മകന്റെ ഭാര്യ രഞ്ചു മോൾ, മകൾ നാല് വയസ്സുകാരി ശ്രീലക്ഷ്മി എന്നിവരാണു രക്ഷപ്പെട്ടത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പ്രദേശത്ത് ചെറിയ മഴ മാത്രമാണുണ്ടായിരുന്നത്.വലിയ ഇടിമുഴക്കം കേട്ടതോടെ രഞ്ചു കുട്ടിയുമായി പുറത്തേക്ക് ഓടി.
\ തൊട്ടു പിന്നാലെ വീടിനു മിന്നൽ ഏൽക്കുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്താണു ഇടിമിന്നലേറ്റത്.
ഇടിമിന്നലിന്റെ ആഘാതത്തിൽ വീട്ടിലെ ഉപകരണങ്ങളും മേൽക്കൂരയും വയറിങ്ങും പൂർണമായും നശിച്ചു. ഭിത്തികൾക്കും വിള്ളലേറ്റിട്ടുണ്ട്.
ശശീന്ദ്രനും ഭാര്യ വത്സലയും മകൻ സനൂപും സനൂപിന്റെ ഭാര്യ രഞ്ജുവും മകൾ ശ്രീലക്ഷ്മിയുമാണു വീട്ടിൽ കഴിഞ്ഞിരുന്നത്. കൂലിവേലക്കാരായ ഇവർക്ക് 2005ൽ കരുണാപുരം പഞ്ചായത്തിൽ നിന്ന് ലഭിച്ച വീടാണു മിന്നലിൽ പൂർണമായും നശിച്ചത്.
പഞ്ചായത്ത്, റവന്യു ഉദ്യോഗസ്ഥർ വീട് സന്ദർശിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]