മൂന്നാർ∙ ഉദ്ഘാടനം കഴിഞ്ഞ് നാലു മാസമായിട്ടും പ്രവർത്തനമാരംഭിക്കാതെ ജില്ലയിലെ ആദ്യ ഷീ ലോഡ്ജ്. പള്ളി വാസൽ പഞ്ചായത്ത് ഓഫിസിനു സമീപം നിർമിച്ച ഷീ ലോഡ്ജ് കെട്ടിടമാണ് അധികൃതരുടെ അനാസ്ഥ മൂലം പ്രവർത്തനമാരംഭിക്കാത്തത്.
ഇത് കാരണം ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് പഞ്ചായത്തിന് ഉണ്ടാകുന്നത്. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിന് സമീപമാണ് 1.25 കോടി രൂപ ചെലവിട്ട് പഞ്ചായത്ത് ഷീ ലോഡ്ജ് നിർമിച്ചത്.
മൂന്നാർ സന്ദർശനത്തിനെത്തുന്ന വിനോദ സഞ്ചാരികളായ വനിതകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കുന്നതിനാണ് ഷീ ലോഡ്ജ് നിർമിച്ചിട്ടുള്ളത്.8 മുറികൾ, 16പേർക്കു താമസിക്കാവുന്ന ഡോർമിറ്ററി, ഭക്ഷണശാല, അടുക്കള, ഡ്രൈവർമാർക്കുളള താമസ സൗകര്യം, പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് കെട്ടിടം നിർമിച്ചത്.
കഴിഞ്ഞ ഒക്ടോബർ 28 ന് ഷീലോഡ്ജിന്റെ ഉദ്ഘാടനം നടത്തി.തുടർന്ന് ലോഡ്ജും അനുബന്ധ സൗകര്യങ്ങളും 93000 രൂപ മാസ വാടകയ്ക്ക് സ്വകാര്യ വ്യക്തിക്ക് നൽകി.എന്നാൽ കെട്ടിടം കൈമാറി നാലുമാസം പൂർത്തിയായിട്ടും പ്രവർത്തനമാരംഭിക്കാൻ വാടകക്കാരൻ തയാറായില്ല.
ഇത് മൂലം പഞ്ചായത്തിന് വാടകയിനത്തിൽ ലഭിക്കേണ്ട ലക്ഷങ്ങളാണ് നഷ്ടമായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

