മറയൂർ ∙ മറയൂർ കട്ടിയനാട് പ്രദേശത്ത് 3 പുലിക്കൂട്ടങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഭീതിയോടെ നാട്ടുകാർ. കഴിഞ്ഞ ദിവസം പുലർച്ചെ വനാതിർത്തിയിൽ കാട്ടുപോത്തിനെ പുലി വേട്ടയാടി കൊല്ലുന്ന കാഴ്ച നേരിൽകണ്ട
കട്ടിയനാട് സ്വദേശി സുബ്രഹ്മണ്യൻ തലനാരിഴയ്ക്കാണു പുലിയിൽ നിന്നു രക്ഷപ്പെട്ടത്. പ്രദേശവാസികളായ സെൽവി, മണികണ്ഠൻ എന്നിവരുടെ മൂന്ന് പശുക്കളെയും പുലി കടിച്ചു കൊന്നിരുന്നു.
മുൻപ് ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
തീർഥമല നിർദിഷ്ട റിസർവ് വനമേഖലയിൽ നിന്നാണ് പുലികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതെന്നാണ് സൂചന.
ജനങ്ങളുടെ ഭീതി കണക്കിലെടുത്ത് പഞ്ചായത്തംഗം ആർ.കാർത്തിക് കാന്തല്ലൂർ വനംവകുപ്പ് ഓഫിസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഡപ്യൂട്ടി റേഞ്ചർ മുത്തുകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ.സി.ക്ലിന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ മറയൂരിലുള്ള റാപിഡ് റെസ്പോൺസ് ടീമിനോട് കട്ടിയനാട്ടിൽ നിലയുറപ്പിക്കാൻ നിർദേശം നൽകി.
കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് രാത്രി പട്രോളിങ്ങും ശക്തമാക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

