ചെറുതോണി ∙ കേരളത്തിന്റെ പവർസ്റ്റാറായ ഇടുക്കി ആർച്ച് ഡാമിനു വോട്ട് ഉണ്ടെങ്കിൽ എവിടെ രേഖപ്പെടുത്തും ?. അണക്കെട്ടിന്റെ വോട്ട് തങ്ങൾക്കാണെന്നു വാഴത്തോപ്പ് പഞ്ചായത്തുകാർ പറയുമ്പോൾ, അയൽപക്കത്തെ മരിയാപുരം പഞ്ചായത്ത് വോട്ടവകാശം അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ തയാറല്ല.
സത്യത്തിൽ രണ്ട് പഞ്ചായത്തിനും അണക്കെട്ടിന്റെ വോട്ട് ഉണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനു നടപടിയെടുക്കാൻ കഴിയാത്ത ഇരട്ട
വോട്ട്.
ഇടുക്കി അണക്കെട്ടിന്റെ ഹൃദയഭാഗമായ ഇടതുവശം താങ്ങുന്ന കുറവൻമല വാഴത്തോപ്പ് പഞ്ചായത്തിലാണെങ്കിൽ വലതു വശത്തെ പർവതസമാനമായ കുറത്തിമല പൂർണമായും മരിയാപുരം പഞ്ചായത്തിലാണ്. വാഴത്തോപ്പ് പഞ്ചായത്തിലെ വാർഡ് പതിനൊന്ന് ഗാന്ധിനഗറിലാണ് കുറവൻമലയുടെ താഴ്വാരത്തുള്ളവർക്ക് വോട്ട്.
ഇവിടെ കോൺഗ്രസിലെ സി.ജി.കലേഷ്, സിപിഎമ്മിലെ മുകേഷ് മുരളി, ബിജെപിയിലെ ബിന്ദു എന്നിവരാണ് സ്ഥാനാർഥികൾ.
അതേസമയം മരിയാപുരം പഞ്ചായത്തിലെയും പതിനൊന്നാം വാർഡിലാണ് അണക്കെട്ടിന്റെ ചുറ്റുവട്ടത്തുള്ളവർക്ക് വോട്ട്. ഇടുക്കിയെന്നാണ് ഈ വാർഡിന്റെ പേര്.
ഇവിടെ കോൺഗ്രസിലെ ശ്രീലാൽ, കേരള കോൺഗ്രസ് എമ്മിലെ ടോമി ഇളംതുരുത്തിയിൽ, ബിജെപിയിലെ എം.എസ്.സുബിൻ എന്നിവരാണ് സ്ഥാനാർഥികൾ.
അണക്കെട്ട് പിടിച്ചെടുക്കാൻ രണ്ട് വാർഡിലും വാശിയേറിയ ശക്തമായ മത്സരമാണ് മുന്നണികൾ തമ്മിൽ നടക്കുന്നത്. ഇടുക്കി അണക്കെട്ട് രണ്ട് പഞ്ചായത്തുകളിലായി നിൽക്കുമ്പോൾ പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് പൂർണമായും വാഴത്തോപ്പിലാണ്.
പഞ്ചായത്തിലെ 12 –ാം വാർഡ് പാറേമാവിലാണ് ബൃഹത്തായ ഈ അണക്കെട്ടിന്റെ ആസ്ഥാനം.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ ഇടുക്കി ഡിവിഷനിലാണ് ആർച്ച് ഡാം സ്ഥിതി ചെയ്യുന്നത്. എൽഡിഎഫ് സ്വതന്ത്രയായ ആലീസ് വർഗീസ്, കോൺഗ്രസ് ടെസി എന്നിവർ തമ്മിലാണ് മത്സരം. ജില്ലാ പഞ്ചായത്തിന്റെ പൈനാവ് ഡിവിഷനിലാണ് ഡാം ഇരിക്കുന്നത്.
കോൺഗ്രസിന്റെ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, സിപിഎമ്മിന്റെ റോമിയോ സെബാസ്റ്റ്യൻ, ബിഡിജെഎസിന്റെ മനേഷ് കുടിക്കയത്ത് എന്നിവരാണ് മത്സരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

