
വണ്ണപ്പുറം∙ മോഷ്ടാക്കളുടെ ശല്യം തുടരുന്നതിനിടെ കതകിന്റെ പൂട്ടു തുറക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് ഉപകരണം (ഡ്യൂപ്ലിക്കേറ്റ് താക്കോൽ) കണ്ടെത്തി. ഞായറാഴ്ച വൈകിട്ടാണ് ടൗൺ ബൈപാസിലുള്ള കൊളമ്പയിൽ ബിജുവിന്റ വീട്ടുമുറ്റത്തു നിന്നും ഉപകരണം കണ്ടെത്തിയത്.
കള്ളൻമാർ പൂട്ടു തുറക്കാൻ ഉപയോഗിക്കുന്ന താക്കോലാണ് ഇതെന്ന് പൊലീസ് പറഞ്ഞു.
വണ്ണപ്പുറത്ത് മോഷണ പരമ്പര ഉണ്ടായിട്ടും കള്ളനെ കണ്ടെത്താനായില്ല. മേഖലയിലെ വീട്ടിൽനിന്ന് 11 ലക്ഷം രൂപയുടെ സ്വർണവും വജ്രവും മോഷണം പോയ കേസിലും പ്രതികളെക്കുറിച്ച് സൂചനയില്ല.
കഴിഞ്ഞ ദിവസം തൊമ്മൻകുത്തിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയുടെ 2 പവന്റെ കൊലുസ് മോഷണം പോയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]