അടിമാലി ∙ 5 വർഷത്തിനിടെ 2 നിർമാണോദ്ഘാടനം നടത്തി ഫലകം സ്ഥാപിച്ചെങ്കിലും നിർമാണ ജോലികൾ മുടങ്ങിക്കിടന്ന വെള്ളത്തൂവൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ പണി പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പുനരാരംഭിച്ചു. തനതു ഫണ്ടിൽപെടുത്തി 3.70 കോടി രൂപ മുടക്കിയാണ് വെള്ളത്തൂവൽ ഓട്ടോ സ്റ്റാൻഡിനു സമീപം ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നതിന് മുൻ പഞ്ചായത്ത് ഭരണ സമിതി തുടക്കമിട്ടത്.
2020 നവംബർ 2ന് അന്നത്തെ സംസ്ഥാന വൈദ്യുത മന്ത്രി എം.എം.മണി ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് തറക്കില്ലിട്ടെങ്കിലും പണികൾ ആരംഭിച്ചില്ല.
തുടർന്ന് കഴിഞ്ഞ നവംബർ ആദ്യം വീണ്ടും എ.രാജ എംഎൽഎ പ്രവർത്തനാരംഭം എന്ന പേരിൽ ഉദ്ഘാടനം നടത്തി ഫലകം സ്ഥാപിച്ച് നിർമാണം ആരംഭിച്ചെങ്കിലും വീണ്ടും പണികൾ തടസ്സപ്പെട്ടു.
ഇവിടെ പ്രവർത്തിച്ചിരുന്ന 6 കടമുറികളിലെ വ്യാപാരികളെ ഒഴിപ്പിച്ചാണ് ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിനുള്ള രൂപരേഖ തയാറാക്കിയത്. 4 നിലകളിലായി രൂപകൽപന ചെയ്തിട്ടുള്ള കെട്ടിടത്തിൽ, അടിനില പാർക്കിങ് ഏരിയ, 2, 3 നിലകളിലായി 8 മുറികൾ, നാലാം നിലയിൽ ഹാൾ ലിഫ്റ്റ് എന്നിവ ഉണ്ടാകും.
പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ്, വൈസ് പ്രസിഡന്റ് ജാസ്മി അമാൻ, അംഗങ്ങൾ എ.എൻ.സജികുമാർ, ടി.എം.ഗോപാലകൃഷ്ണൻ, ബിന്ദു രാജേഷ്, പി.കെ.ബിജു, ഖൈറുന്നീസ, സോമി ജോസഫ്, പ്രവിത പീറ്റർ, അസി.
എൻജിനീയർ ദിവ്യ കെ.നായർ, ഓവർസീയർ ആഷിഖ് എന്നിവരുടെ സാന്നിധ്യത്തിലാണ് നിർമാണ ജോലികൾ പുനരാരംഭിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

