മൂന്നാർ ∙ ലാക്കാട് എസ്റ്റേറ്റിലെ റേഷൻ കട 11-ാം തവണയും തകർത്ത് കാട്ടാന അരിയും ഗോതമ്പും തിന്നു.
ഇന്നലെ രാത്രി ഒന്നിനാണ് ലാക്കാട് എസ്റ്റേറ്റിലെ ബസാറിലുള്ള എ.വിജയലക്ഷ്മിയുടെ റേഷൻ കട പടയപ്പ എന്ന കാട്ടാന തകർത്തത്.
കടയുടെ മേൽക്കൂരയിലെ ഷീറ്റുകൾ തകർത്ത ശേഷം 3 ചാക്ക് അരിയും ഒരു ചാക്ക് ഗോതമ്പും വലിച്ചു പുറത്തിട്ടു തിന്നുകയായിരുന്നു. ആന കട
തകർക്കുന്ന ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന വീട്ടുകാർ ആർആർടി സംഘത്തെ അറിയിച്ചു. തുടർന്ന് ആർആർടി സംഘമെത്തിയാണ് പടയപ്പയെ ഓടിച്ചത്.
50,000 രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 18നു പുലർച്ചെയും പടയപ്പ റേഷൻ കട തകർത്ത് അരിയും ഗോതമ്പും തിന്നിരുന്നു.
സ്ഥിരമായി കാട്ടാനകളിറങ്ങി റേഷൻ കട തകർത്ത് അരിയും ഗോതമ്പും തിന്നു നശിപ്പിച്ചിട്ടും വനംവകുപ്പ് ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന് കടയുടമ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രി ചൊക്കനാട് സ്വദേശിയായ പുണ്യവേലിന്റെ പലചരക്ക് കട പടയപ്പ തകർത്തിരുന്നു.
കൊളുന്ത് എടുക്കുന്നത് തടസ്സപ്പെട്ടു
പടയപ്പയും ഒരു കാട്ടാനക്കൂട്ടവും തേയിലത്തോട്ടത്തിൽ ഇറങ്ങിയതിനെ തുടർന്ന് 2 ഫീൽഡുകളിൽ ഇന്നലെ കൊളുന്ത് എടുക്കുന്നത് തടസ്സപ്പെട്ടു.
ഞായറാഴ്ചയായിരുന്നെങ്കിലും ലാക്കാട് എസ്റ്റേറ്റിൽ ഇന്നലെയും കൊളുന്ത് എടുക്കുന്ന ജോലിയുണ്ടായിരുന്നു. എന്നാൽ രണ്ടാം നമ്പർ ഫീൽഡിൽ പടയപ്പയും പത്താം നമ്പർ ഫീൽഡിൽ മൂന്ന് ആനകളും രാവിലെ മുതൽ മേഞ്ഞു നടന്നിരുന്നതിനാൽ തൊഴിലാളികൾക്ക് ജോലി ചെയ്യാൻ കഴിഞ്ഞില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

