മൂന്നാർ ∙ ടൂറിസം സീസണിൽ മൂന്നാറിലെ തിരക്ക് ഒഴിവാക്കാനായി ഒരു വർഷം മുൻപ് എംഎൽഎയുടെ നേതൃത്വത്തിൽ എടുത്ത ഗതാഗത ഉപദേശക സമിതി യോഗതീരുമാനങ്ങൾ നടപ്പാക്കാതെ അട്ടിമറിച്ചു. 2024 സെപ്റ്റംബർ 9ന് എ.രാജാ എംഎൽഎ, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വ്യാപാരികൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഗതാഗത ഉപദേശക സമിതി യോഗം ചേർന്നു തീരുമാനമെടുത്തത്. മൂന്നാർ, മാട്ടുപ്പെട്ടി മേഖലകളിൽ നടപ്പാക്കേണ്ട
അടിയന്തര തീരുമാനങ്ങളാണ് അന്ന് എടുത്തത്.
നടപടികൾക്കായി പഞ്ചായത്ത്, റവന്യു, പൊതുമരാമത്ത് ,പൊലീസ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ യോഗം നടന്ന് ഒരു വർഷം പൂർത്തിയായിട്ടും ഒരു തീരുമാനം പോലും നടപ്പാക്കാതെ ഉദ്യോഗസ്ഥരും ചില നേതാക്കളും ചേർന്ന് ഇവ അട്ടിമറിച്ചു.
തീരുമാനങ്ങൾ നടപ്പാക്കാത്തതു കാരണം ഈ പൂജാവധി തുടങ്ങിയ ശേഷം കഴിഞ്ഞ ഒരാഴ്ചയായി മൂന്നാർ മേഖലയിൽ രണ്ടു മുതൽ അഞ്ചു മണിക്കൂർ വരെ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
നടപ്പിലാക്കാത്ത തീരുമാനങ്ങൾ
∙ ഹെഡ് വർക്സ് ഡാം മുതൽ ടൗൺ വരെയും മാട്ടുപ്പെട്ടി മേഖലയിലെയും മുഴുവൻ പെട്ടിക്കടകളും ഒഴിപ്പിക്കുക.
∙ മൂന്നാർ ടൗണിൽ മരയ്ക്കാർ കെട്ടിടത്തിന്റെ വശത്ത് നടപ്പാത കയ്യേറിയുള്ള മുഴുവൻ കടകളും ഒഴിപ്പിക്കുക.
∙ മാട്ടുപ്പെട്ടി റോഡിലെ ഫ്ലവർ ഗാർഡനു മുൻപിലെ വാഹന പാർക്കിങ് നിരോധിച്ച് ബോർഡുകൾ വയ്ക്കുക.
∙ രാജമല അഞ്ചാംമൈലിലും പാതയോരങ്ങളിലെ പാർക്കിങ് നിരോധിച്ച് റിബൺ കെട്ടുക. ∙ ദേശീയപാതയിലെ പഴയ മൂന്നാറിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിലും മറ്റുമെത്തുന്നവരുടെ വാഹനങ്ങൾ ദേശീയപാതയോരത്ത് നിർത്തിയിടുന്നത് നിരോധിക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]