വണ്ടിപ്പെരിയാർ∙ ദിവസവും കൃത്യസമയത്ത് തങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് സ്ഥിരം യാത്രക്കാരുടെ വക സ്നേഹ സമ്മാനം.കുമളി- കായംകുളം-കൊല്ലം ബസിന്റെ സാരഥികളായ 6 പേർക്ക് (3 ഡ്രൈവർമാർ, 3 കണ്ടക്ടർമാർ) ഈ ബസിന്റെ യാത്രാ ഗ്രൂപ്പായ കായംകുളം ചങ്ക്സ് ഗ്രൂപ്പിന്റെ വകയായി ഓണസമ്മാനം നൽകി. കൂടാതെ ഈ ബസിലെ യാത്രക്കാർക്കെല്ലാം ഓണത്തിന്റെ സന്തോഷം പങ്കുവച്ച് ഉപ്പേരിയും വിതരണം ചെയ്തു.2017ൽ ആരംഭിച്ച് തുടർന്നുപോകുന്ന കെഎസ്ആർടിസി കായംകുളം ചങ്ക്സ് ഗ്രൂപ്പിൽ ഇപ്പോൾ 150 അംഗങ്ങളുണ്ട്.സ്ഥിരം യാത്രക്കാർ ചേർന്ന് പിറന്നാൾ ആഘോഷം, വിവാഹ വാർഷികാഘോഷം, ആദരിക്കൽ എന്നിവ ബസിൽ നടത്താറുണ്ട്.ബസ് ഗ്രൂപ്പിന്റെ വാർഷികാഘോഷവും നടത്താറുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]