പീരുമേട് ∙ പെരുവന്താനം സെന്റ് ആന്റണീസ് കോളജിന്റെ ആഭിമുഖ്യത്തിൽ എഐസിടിഇയും എംഎസ്എംഇയുമായി സഹകരിച്ച് സഹകരണ ബാങ്ക് ജീവനക്കാർക്കായി ആധുനിക കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ് തന്ത്രങ്ങളെ കുറിച്ചും അവയുടെ പ്രായോഗിക പരിശീലനങ്ങളെ കുറിച്ചും ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു. ബുധനാഴ്ച രാവിലെ 9.30ന് കോളജ് പ്രിൻസിപ്പൽ ഡോ.
ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കട്ടപ്പന മുൻസിപ്പൽ ചെയർപഴ്സനും 3 പതിറ്റാണ്ടായി കട്ടപ്പന സർവീസ് ബാങ്ക് പ്രസിഡന്റുമായ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
ആദ്യദിവസം കസ്റ്റമർ മാപ്പിങ്, കൗണ്ടർ മാനേജ്മെന്റ്, കസ്റ്റമറുടെ വിശ്വാസ്യത നേടിയെടുക്കാൻ, ഡേറ്റ മൈനിങ്, ഇലക്ട്രോണിക് കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ്, മൊബൈൽ കസ്റ്റമർ റിലേഷൻ മാനേജ്മെന്റ്, ഡേറ്റ അനലറ്റിക്കൽ സോഫ്റ്റ്വെയർ എന്നിവയിൽ ക്ലാസുകൾ നടന്നു. കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ് കൺസൾട്ടന്റും മോട്ടിവേഷനൽ സ്പീക്കറുമായ ഡോ.
ആന്റണി ജോസഫ് കല്ലമ്പള്ളി, മാത്തമാറ്റിഷ്യൻ സുപർണ രാജു, കംപ്യൂട്ടർ പ്രഫഷനൽ നാൻസി ഡിക്രൂസ്, സ്റ്റാറ്റിസ്റ്റിക്കൽ കൺസൽട്ടന്റ് മരിയ ജോസഫ്, വെച്വൽ റിയാലിറ്റി എക്സ്പേർട്ട് മോനിഷ എം. മോഹനൻ, പി.ആർ.രതീഷ്, സുനില സണ്ണി, പി.അനുരാഗ് എന്നിവർ നേതൃത്വം നൽകി.
രണ്ടാം ദിവസം കംപ്യൂട്ടർ ലാബിന്റെ സഹായത്തോടെ കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം എന്ന വിഷയത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധൻ അഭിറാം ശ്രീകുമാർ ക്ലാസ് നയിക്കും.
തുടർന്ന് കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റിൽ വെർച്വൽ റിയാലിറ്റി ടെക്നോളജി ഉപയോഗം എന്ന വിഷയത്തിൽ മോനിഷ എം. മോഹനനനും ക്ലാസ് നയിക്കും.
വൈകിട്ട് 3.45ന് സമാപന സമ്മേളനത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൗഷാദ് വെംബ്ലി വിശിഷ്ടാതിഥിയാകും. പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സിർട്ടിഫിക്കറ്റ് നൽകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

