തൊടുപുഴ ∙ പൂജാ അവധിദിനങ്ങളിൽ ഇടുക്കിയുടെ മനോഹാരിത ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്ക്. കഴിഞ്ഞ ശനിയാഴ്ച മുതൽ മഹാനവമി ദിനമായ ബുധനാഴ്ച വരെ ജില്ലയിൽ ഡിടിപിസിയുടെ കീഴിലുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ മാത്രം 1,04,331 പേരാണ് സന്ദർശനം നടത്തിയത്.
പതിവുപോലെ വാഗമൺ തന്നെയായിരുന്നു സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം.
5 ദിവസത്തിനിടെ വാഗൺ മൊട്ടക്കുന്നിൽ 32,093 പേരാണ് എത്തിയത്. മഹാനവമി ദിനത്തിൽ മാത്രം 9452 പേരെത്തി.
വാഗമൺ അഡ്വഞ്ചർ പാർക്കിൽ 5 ദിവസത്തിനിടെ സന്ദർശനം നടത്തിയത് 23,723 പേരാണ്.
മഹാനവമി ദിനം 7869 സന്ദർശകർ ഇവിടെയെത്തി.മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ-12,991, രാമക്കൽമേട് -9462, മാട്ടുപ്പെട്ടി -2155, അരുവിക്കുഴി -1098, ശ്രീനാരായണപുരം- 5654, പാഞ്ചാലിമേട്– 8165, ഇടുക്കി ഹിൽവ്യൂ പാർക്ക് -4472, ആമപ്പാറ -4518 എന്നിങ്ങനെയാണ് ഡിടിപിസിയുടെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലെത്തിയവരുടെ കണക്ക്.
ഇതിനുപുറമെ, ജില്ലയിലെ വനംവകുപ്പിന്റെ കീഴിലുള്ള കേന്ദ്രങ്ങളിലും ഹൈഡൽ ടൂറിസം കേന്ദ്രങ്ങളിലും എത്തിയ സഞ്ചാരികളും ഏറെയുണ്ട്. മൂന്നാർ, വാഗമൺ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള പാതകളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഇടുക്കിയുടെ ടൂറിസം മേഖലയിൽ ‘ഗോൾഡൻ ഡേയ്സ്’ ആണ് പൂജാ അവധി ദിവസങ്ങൾ.
ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. വിജയദശമി ദിനമായിരുന്ന ഇന്നലെയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]