തൊടുപുഴ ∙ കേരള പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, ജില്ലാ ഹെഡ്ക്വാർട്ടർ, ജില്ലാ പൊലീസ് സഹകരണസംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ പൊലീസോണം-2025 സംഘടിപ്പിച്ചു. ജില്ലാ സായുധസേന അങ്കണത്തിൽ ജില്ലാതല വടംവലി മത്സരവും അത്തപ്പൂക്കള മത്സരവും നടന്നു. ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു ഉദ്ഘാടനം ചെയ്തു.
അഡിഷനൽ എസ്പി ഇമ്മാനുവൽ പോൾ, ഡിവൈഎസ്പിമാരായ കെ.ആർ.ബിജു, വി.എ.നിഷാദ്മോൻ, മാത്യു ജോർജ്, വിശാൽ ജോൺസൺ, രാജൻ കെ.അരമന, ടി.എ.യൂനുസ്, പി.എച്ച്.ജമാൽ, അസോസിയേഷൻ ഭാരവാഹികളായ എച്ച്.സനൽ കുമാർ, അബ്ദുൽ റസാഖ്, ഇ.ജി.മനോജ്കുമാർ, എം.എസ്.റിയാദ്, സജു രാജ്, അമീർ, ബോബൻ ബാലകൃഷ്ണൻ, അഖിൽ വിജയൻ എന്നിവർ പങ്കെടുത്തു. വടംവലി മത്സരത്തിൽ മൂന്നാർ സബ് ഡിവിഷനും അത്തപ്പൂക്കളം മത്സരത്തിൽ ഇടുക്കി സ്പെഷൽ ബ്രാഞ്ചും ജേതാക്കളായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]