കട്ടപ്പന∙ നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് പാഞ്ഞുകയറി കട്ടിലിൽ തട്ടിനിന്നതിനാൽ അപകടം ഒഴിവായി.
ഈ കട്ടിലിരുന്ന ഗൃഹനാഥൻ തെറിച്ചുവീണെങ്കിലും കാര്യമായ പരുക്കില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിലാംകണ്ടം തേക്കിലക്കാട്ട് തോമസ്(അച്ചൻകുഞ്ഞ്) ആണ് രക്ഷപ്പെട്ടത്. മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ വെള്ളിലാംകണ്ടം കുഴൽപാലത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.
മാട്ടുക്കട്ടയിൽനിന്ന് വരുകയായിരുന്ന കൽത്തൊട്ടി സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വീടിനുള്ളിൽ ടിവി കണ്ടുകൊണ്ട് തോമസ് കട്ടിലിൽ ഇരിക്കുമ്പോഴായിരുന്നു അപകടം.
ഈ കട്ടിലിൽ ഇടിച്ചാണ് കാർ നിന്നത്. തോമസ് കട്ടിലിൽനിന്ന് തെറിച്ച് നിലത്തുവീണെങ്കിലും കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
തോമസിന്റെ ഭാര്യ മേരിയും അപകട സമയം വീടിനുള്ളിൽ ഉണ്ടായിരുന്നു.
തോമസിനെ ലബ്ബക്കട കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]