മറയൂർ∙ വിളവെടുത്ത് ഒരുക്കിവച്ച വെളുത്തുള്ളി കാട്ടാനകൾ ചവിട്ടിയരച്ചതിൽ പ്രതിഷേധിച്ച് കർഷകർ വനപാലകരെ 3 മണിക്കൂറോളം തടഞ്ഞുവച്ചു. കർഷകർ വിൽപനയ്ക്കായി ചാക്കുകളിലാക്കി പാടത്തിന് സമീപം സൂക്ഷിച്ചിരുന്ന വെളുത്തുള്ളിയാണ് നഷ്ടമായത്.
രാത്രിയോടു കൂടി കൃഷിയിടത്തിലിറങ്ങിയ കാട്ടാനകൾ ചാക്കുകെട്ടുകൾ മറിച്ചിട്ട് ചവിട്ടി മെതിച്ചു. വെളുത്തുള്ളികൾ ഉപയോഗശൂന്യമായതോടെ കർഷകർ രാപകലില്ലാതെ മൂന്നു മാസം നടത്തിയ അധ്വാനമാണ് വെറുതേയായത്.
കാന്തല്ലൂർ സ്വദേശി ചന്ദ്രശേഖരന്റെ ഉരുളക്കിഴങ്ങ് കൃഷിയും ആനകൾ വ്യാപകമായി നശിപ്പിച്ചു.
ഇതോടെയാണ് പ്രദേശം സന്ദർശിക്കാൻ എത്തിയ വനപാലകരെ കർഷകർ തടഞ്ഞുവച്ചത്. ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.മുൻപും നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനക്കൂട്ടത്തെ തുരത്താനായി വനംവകുപ്പ് പിആർടി ടീമിനെ സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇവരുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും കർഷകർ ആരോപിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]