തെക്കുംഭാഗം ∙ കാരിക്കോട് തെക്കുംഭാഗം റോഡ് ആധുനിക നിലവാരത്തിൽ ടാർ ചെയ്തിട്ട് 6 മാസം തികയും മുൻപേ വഴി നീളെ പൈപ്പുകൾ പൊട്ടി റോഡ് തകരുന്നു. ഇന്നലെ രാവിലെ കല്ലാനിക്കൽ ഹൈസ്കൂൾ ജംക്ഷനു സമീപം പൈപ്പ് പൊട്ടി റോഡിന്റെ പകുതി ഭാഗം തകർന്നു.
ഈ ഭാഗത്ത് ടാറും മെറ്റലും മണ്ണും ഉൾപ്പെടെ ഇളകി തെറിച്ച നിലയിലാണ്. ഒരു മാസം മുൻപാണ് ഇതിന് ഏതാനും മീറ്റർ അകലെ ഓറഞ്ച് വില്ലയ്ക്ക് സമീപം മഞ്ഞമാക്കൽ വളവിൽ പൈപ്പ് പൊട്ടി റോഡ് തകർന്നത്.
ഈ ഭാഗത്ത് പൈപ്പ് നന്നാക്കിയെങ്കിലും തകർന്ന റോഡ് ഭാഗം ഇപ്പോഴും നന്നാക്കാതെ കുഴിയായി തന്നെ കിടക്കുകയാണ്. വളവിൽ കുഴിയായി കിടക്കുന്നത് വാഹന യാത്രക്കാരെ അപകടത്തിലാക്കുകയാണ്.
പൈപ്പ് പൊട്ടിയാൽ തകരുന്ന റോഡ് ഭാഗം നന്നാക്കേണ്ട
ചുമതല ജല അതോറിറ്റിക്കാണ് എന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. എന്നാൽ ഇവരാകട്ടെ റോഡ് ശരിയായി ടാർ ചെയ്യാൻ യാതൊരു നടപടിയും സ്വീകരിക്കാറില്ല.
റോഡിന്റെ ഉടമസ്ഥാവകാശം പേറുന്ന പൊതുമരാമത്ത് അധികൃതരാകട്ടെ പൊട്ടിയ പൈപ്പ് ഭാഗം നന്നാക്കിയോ എന്നു പോലും അന്വേഷിക്കാൻ മെനക്കെടാറില്ല. റോഡ് ആധുനിക നിലവാരത്തിൽ നന്നാക്കുമെങ്കിലും ഇതിനടിയിലൂടെ നേരത്തേ സ്ഥാപിച്ചിട്ടുള്ള പൈപ്പുകൾ പൊട്ടുന്നത് പതിയിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച നിലവാരം കുറഞ്ഞ പൈപ്പുകളാണ് പലഭാഗത്തും റോഡിന്റെ അടിയിൽ കിടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]