കരിമണ്ണൂർ ∙ വീട്ടുകാർ പള്ളി തിരുനാളിനു പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് മോഷണം. കരിമണ്ണൂർ പഞ്ചായത്ത് മുൻ അംഗം തൊമ്മൻകുത്ത് കല്ലിടുക്കിൽ ബിബിൻ അഗസ്റ്റിന്റെ വീട്ടിലാണ് മോഷണം നടത്തിയത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന 6000 രൂപ മോഷണം പോയി. അലമാരയിൽ ആഭരണങ്ങൾ ഉണ്ടായിരുന്നില്ല.ഞായറാഴ്ച രാത്രി 7നും 10.30നും ഇടയിലാണ് മോഷണം നടന്നത്.
തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളി തിരുനാളിനോട് അനുബന്ധിച്ചുള്ള നാടകത്തിനുശേഷം രാത്രി പത്തരയോടെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്നതായി കണ്ടത്.
കോടാലിയും കമ്പിപ്പാരയും ഉപയോഗിച്ച് വീടിന്റെ അടുക്കള ഭാഗത്തെ കതക് പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ വീട്ടിലെ അലമാരകൾ എല്ലാം കുത്തിത്തുറന്നു. വീട് ആകെ അലങ്കോലമാക്കുകയും ചെയ്തു.കരിമണ്ണൂർ പൊലീസ് എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വീട്ടിൽ എത്തി തെളിവുകൾ ശേഖരിച്ചു. കരിമണ്ണൂർ എസ്എച്ച്ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ബിജു ജേക്കബ്, ബേബി ജോസഫ് എന്നിവരാണ് അന്വേഷണം നടത്തുന്നത്.
4 MINUTES AGO 9 MINUTES AGO 54 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

