ഉടുമ്പന്നൂർ∙ പഞ്ചായത്തിലെ ആൾക്കല്ലിൽ നാലേക്കറിൽ കൃഷി ചെയ്തിരുന്ന വാഴത്തോട്ടത്തിൽ കയറിയ കാട്ടാനക്കൂട്ടം ഇരുനൂറോളം കുലച്ച ഏത്തവാഴകൾ നശിപ്പിച്ചു. ചേറ്റുങ്കൽ അശോകൻ സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്തിരുന്ന വാഴയാണ് ഇന്നലെ പുലർച്ചെ എത്തിയ കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
2000 വാഴയാണ് കൃഷി ചെയ്തിരിക്കുന്നത്. വിള ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിട്ടില്ല.
അതിനാൽ ഇൻഷുറൻസ് പരിരക്ഷയും കിട്ടില്ല. വനം വകുപ്പോ സർക്കാരോ സഹായം നൽകിയില്ലെങ്കിൽ തന്റെ ഒരു വർഷത്തെ അധ്വാനം പൂർണമായും നഷ്ടപ്പെടുന്ന സ്ഥിതിയാണെന്ന് കർഷകൻ പറഞ്ഞു. കൂടാതെ വാഴയിൽ ജോർജിന്റെ വിവിധ ഇനം കൃഷികളും കാട്ടാനകൾ നശിപ്പിച്ചു.
പൊട്ടനാനിക്കൽ സുധാകരന്റെ തെങ്ങ്, വാഴ, കൊക്കോ കൃഷികളും നശിപ്പിച്ചിട്ടുണ്ട്.
അശോകന്റെ കൃഷിയിടത്തിലെ, ക്രിസ്മസിന് വെട്ടാൻ നിർത്തിയ കുലച്ച വാഴകളാണ് കാട്ടാനകൾ ഒറ്റ രാത്രി കൊണ്ടു നശിപ്പിച്ചു കളഞ്ഞത്. ഈ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുമ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചാൽ അവർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഈ മേഖലയിലെ കർഷകർക്ക് ഉണ്ടായിട്ടുള്ളത്. പലിശയ്ക്ക് പണം എടുത്താണ് കർഷകർ കൃഷികൾ നടത്തുന്നത്. ഈ മേഖലയിലെ കർഷകർക്കുണ്ടായ നാശനഷ്ടങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

