ചെറുതോണി ∙ പിതാവിന്റെ പേരിലുള്ള ആദിവാസി ഉന്നതിയിൽ യുഡിഎഫ് സ്ഥാനാർഥികൾക്കായി ചാണ്ടി ഉമ്മന്റെ പ്രചാരണം. ഇടുക്കിയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സംസ്ഥാനത്തുള്ള ഏക ഉന്നതി. പുതുപ്പള്ളിയിലെയും നിലമ്പൂരിലെയും ഉപതിരഞ്ഞെടുപ്പുകളിൽ വോട്ടർമാരെ കാണാൻ ഓടിയെത്തിയ ശൈലി തന്നെയാണ് ചാണ്ടി ഉമ്മൻ ഇടുക്കിയിലെ മലമടക്കുകളിലും പയറ്റിയത്.
ഉമ്മൻചാണ്ടി ഉന്നതിയിലെ വീടുകളിലേക്ക് റോഡിലൂടെയും ഊടുവഴികളിലൂടെയും ചാണ്ടി ഉമ്മൻ ഓടിക്കയറിയപ്പോൾ പ്രവർത്തകർ ഒപ്പമെത്താൻ പാടുപെട്ടു.
ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷനിലേക്ക് മത്സരിക്കുന്ന യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കപ്പറമ്പിലും ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികളും ചാണ്ടി ഉമ്മനൊപ്പം ഉണ്ടായിരുന്നു. 1969 ലാണ് ഇവിടത്തെ കുടുംബങ്ങൾക്ക് ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടങ്ങിയത്. പോരാട്ടങ്ങൾക്കു സർക്കാർ തലത്തിലും രാഷ്ട്രീയ തലത്തിലും നേരിട്ട
തടസ്സങ്ങൾ നീക്കി സഹായിച്ചത് അന്ന് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഉമ്മൻ ചാണ്ടിയാണ്. 7 വർഷം നീണ്ട
സമരങ്ങളുടെ ഫലമായി 1976ൽ മഴുവടിയിൽ 39 ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ ഭൂമി പതിച്ചുനൽകി. താമസം തുടങ്ങിയപ്പോൾ സ്ഥലത്തിന് ഉമ്മൻചാണ്ടി കോളനിയെന്നു സമര നേതൃത്വം പേര് നൽകി. ഇവിടെ ഇപ്പോൾ 87 കുടുംബങ്ങളുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

