
ചെറുതോണി ∙ കാമാക്ഷി പഞ്ചായത്തിലെ നാലാം വാർഡായ പുഷ്പഗിരിയിൽ കുടിയേറ്റ കാർഷിക മേഖലയിലൂടെ കടന്നുപോകുന്ന അമലഗിരി – മേലേകുപ്പച്ചാംപടി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ഇനിയും എത്ര നാൾ അധികൃതർ കണ്ടില്ലെന്നു നടിക്കും ?. ഇതുവഴി നടന്നുപോലും പോകാൻ വയ്യാത്ത അവസ്ഥയാണ്. ചെളി നിറഞ്ഞ പാതയിലൂടെ നടന്നാണ് മേഖലയിലെ കൊച്ചുകുട്ടികൾ അടക്കമുള്ള വിദ്യാർഥികൾ സ്കൂളിൽ പോകുന്നത്.
രോഗികൾക്കും പ്രായമായവർക്കും ആശുപത്രിയിൽ പോകണമെങ്കിലും ഈ ദുരിത പാത താണ്ടണം.
റോഡിൽ സെന്റ് ജോർജ് മൗണ്ട് മുതൽ കുരിശുമല വരെയുള്ള ഭാഗം ടാറിങ്ങും കോൺക്രീറ്റും ചെയ്തിട്ടുണ്ട്. എന്നാൽ ടവർ ജംക്ഷൻ മുതൽ കുരിശുമല കവല വരെയുള്ള 200 മീറ്റർ ദൂരമാണ് അധികൃതരുടെ കണ്ണിൽപെടാതെ ചെളിക്കുണ്ടായി കിടക്കുന്നത്. പ്രദേശത്തെ ജനപ്രതിനിധികൾക്കും ഇവിടെ എത്തുന്ന അധികൃതർക്കും ഈ വസ്തുത അറിയാവുന്നതുമാണ്.
എത്രയും വേഗം റോഡിന്റെ ബാക്കിയുള്ള 200 മീറ്റർ ദൂരം ഗതാഗത യോഗ്യമാക്കി ദുരിതത്തിൽനിന്നു കര കയറ്റണമെന്നാണു പ്രദേശവാസികളുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]