
മുട്ട ഗ്രാമം പദ്ധതിക്ക് ഇടുക്കി ജില്ലയിൽ തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുതോണി ∙ കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹിക സേവന വിഭാഗമായ ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാശ്രയ മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ.സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സൊസൈറ്റി പ്രോഗ്രാം ഓഫിസർ സിറിയക് പറമുണ്ടയിൽ, കോ–ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ ഏബ്രഹാം, അനിമേറ്റർ സിനി സജി എന്നിവർ പ്രസംഗിച്ചു. പ്രവർത്തന ഗ്രാമങ്ങളിൽ 1500 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തതായി ജിഡിഎസ് സെക്രട്ടറി ഫാ.സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ അറിയിച്ചു.