രാജകുമാരി ∙ പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ സഹായ അണക്കെട്ടായ ആനയിറങ്കൽ ഡാമിന്റെ സ്ലൂയിസ് ഗേറ്റ് തുറന്ന് വെള്ളം പന്നിയാർ പുഴയിലേക്ക് ഒഴുക്കി തുടങ്ങി. വൈദ്യുതി ഉൽപാദനത്തിനായാണ് ആനയിറങ്കൽ ഡാമിന്റെ സ്ലൂയിസ് ഗേറ്റ് തുറന്നു പന്നിയാർ പുഴയിലൂടെ വെള്ളം പാെന്മുടി ഡാമിലേക്ക് എത്തിക്കുന്നത്.
പല ഘട്ടമായി സ്ലൂയിസ് ഗേറ്റ് തുറന്ന് 11.57 ക്യുമെക്സ് വെള്ളമാണ് ഡാമിലേക്ക് ഒഴുക്കുന്നത്.
പന്നിയാർ പുഴയിലെ നീരാെഴുക്കു കുറയുമ്പോൾ 5 പഞ്ചായത്തുകളിലുണ്ടാകുന്ന ജലക്ഷാമം പരിഹരിക്കുന്നത് ആനയിറങ്കലിൽ സംഭരിച്ചിട്ടുള്ള വെള്ളമാണ്. നിർദിഷ്ട
ജലജീവൻ പദ്ധതിയുടെ ഹൈറേഞ്ചിലെ ജീവനാഡിയാണ് ആനയിറങ്കൽ ജലാശയവും പന്നിയാർ പുഴയും. കാലവർഷത്തിൽ ജലനിരപ്പ് ഉയരാതെ, ഒക്ടോബർ മുതലുള്ള തുലാമഴയിലാണു ജലാശയം ജലസമൃദ്ധമാകുന്നത്.
വേനൽക്കാലം തുടങ്ങി അവസാനിക്കുന്നതു വരെ ആനയിറങ്കൽ ജലാശയത്തിൽനിന്ന് പന്നിയാറിലേക്കു വെള്ളം ഒഴുകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

