വണ്ണപ്പുറം ∙ ആലപ്പുഴ മധുര സംസ്ഥാന പാതയുടെ ഭാഗമായ ചേലച്ചുവട് റോഡിൽ 40 ഏക്കർ കലുങ്ക് പണി പൂർത്തീകരിച്ചു തുറന്നു കൊടുക്കണമെന്ന് യാത്രക്കാരും നാട്ടുകാരും. കലുങ്കിന്റെ ഒരു ഭാഗം പണി പൂർത്തീകരിച്ചെങ്കിലും തുറക്കാത്തതിൽ പ്രദേശവാസികൾക്കും യാത്രക്കാർക്കും പ്രതിഷേധമുണ്ട്. ഒട്ടേറെ അപകടങ്ങളാണ് മേഖലയിൽ ഉണ്ടാകുന്നത്.
പല ദീർഘദൂര ബസ് സർവീസുകളും കടന്നുപോകുന്ന വഴിയാണിത്. കുത്തിറക്കമുള്ള ഇവിടെ വാഹനങ്ങൾ ബ്രേക്ക് ചെയ്തു നിർത്താൻ പോലും ഭയമാണെന്ന് ഡ്രൈവർമാർ പറയുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുൻപ് കട്ടപ്പന ഭാഗത്തേക്ക് ലോഡുമായി വന്ന ലോറി കയറ്റത്തിൽ നിന്നു തിരിച്ചിറങ്ങിയപ്പോൾ കലുങ്കിൽ അപകടത്തിൽപെട്ടു. 25 ലക്ഷം രൂപയാണ് കലുങ്ക് പണിക്കു വകയിരുത്തിയിട്ടുള്ളത്.
വാഹനങ്ങൾ ക്യൂനിന്ന് വേണം ഇരു വശത്തേക്കും പോകാൻ. ഇവിടെ അപകടങ്ങൾ എപ്പോഴും ഉണ്ടാകുമെന്ന ഭയമാണ് പ്രദേശവാസികൾക്ക്.
കൃത്യമായ ദിശാ ബോർഡ് പോലുമില്ല. അടിയന്തരമയി പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]