സ്റ്റാർട്ട്, ആക്ഷൻ, സ്റ്റെതസ്കോപ്പ്..; സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഡോ. സഖിൽ രവീന്ദ്രന്റെ സേവനം ഇടമലക്കുടിയിൽ
തൊടുപുഴ ∙ സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെത്തി ഡോക്ടർ കുപ്പായം അണിഞ്ഞാൽ സംവിധായകൻ സഖിൽ രവീന്ദ്രന് പിന്നെ ‘കട്ടു’മായി ബന്ധമില്ല.
‘സ്റ്റാർട്ട്’ പറഞ്ഞ് പ്രവർത്തനം തുടങ്ങുക. ഏതു രാത്രിയിലും ‘വലിയ ഡോക്ടറേ’ എന്ന ഇടമലക്കുടി നിവാസികളുടെ വിളിക്കപ്പുറം ഡോക്ടറുണ്ടാകണം.
3 വർഷമായി ഇവിടെ പ്രവർത്തിക്കുന്ന ആലുവ മഠത്തിൽ ഡോ. സഖിൽ രവീന്ദ്രൻ (43) 2022ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ‘കാടകലം’ എന്ന സിനിമയുടെ സംവിധായകനും നിർമാതാവുമാണ്.ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസമാണു സിനിമയുടെ ഉള്ളടക്കം.
ഇടമലക്കുടിയിൽ മനുഷ്യനും മൃഗങ്ങളും ഒരുമിച്ചു ജീവിക്കുന്നതിനെ ആസ്പദമാക്കി ‘കുവി’ എന്ന സിനിമയും ചെയ്തു. ഡോ.
സഖിൽ സർക്കാർ സർവീസിലേക്കെത്തിയിട്ട് 10 വർഷമാകുന്നു. 3 വർഷം വീതം ചിന്നക്കനാൽ, വട്ടവട
മേഖലകളിൽ ജോലി ചെയ്തു. ഇടമലക്കുടിയിൽ ക്വാർട്ടേഴ്സ് ഇല്ലാത്തതിനാൽ 9 ജീവനക്കാരും ആശുപത്രിയിലെ 4 മുറികളിലായാണു താമസം.
നായ കടിച്ചാൽ കുത്തിവയ്പെടുക്കണമെന്നും പ്രമേഹത്തിനു മരുന്നുണ്ടെന്നും ഇടമലക്കുടിക്കാരെ പഠിപ്പിച്ചതു സഖിലാണ്. സ്ട്രോക്കിനു ‘കാക്കവലിക്കൽ’ എന്നാണ് ഇടമലക്കുടിയിൽ പറയുന്നത്.
ഇതു ചികിത്സിക്കുന്ന പതിവില്ലായിരുന്നു. ബോധവൽക്കരണം നടത്തി ചികിത്സ നൽകിത്തുടങ്ങിയതു സഖിലിന്റെ കാലത്താണ്.സഖിലിന്റെ ഭാര്യ ഡോ.
വി.എസ്.റാണി തിരുവനന്തപുരം പോത്തൻകോട് പേൾ ഐ ആശുപത്രിയിലെ ഒഫ്താൽമോളജിസ്റ്റാണ്. മകൻ: റോഹൻ.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]