
ഇടുക്കി ജില്ലയിൽ ഇന്ന് (01-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജോലി ഒഴിവ്: പീരുമേട് ∙ കുട്ടിക്കാനത്ത് പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് അധ്യയന വർഷം കുക്ക്, സ്വീപ്പർ, വാച്ച്മാൻ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സീനിയർ സൂപ്രണ്ട്, ഗവ. എംആർഎസ്, പീരുമേട്, കുട്ടിക്കാനം പിഒ എന്ന വിലാസത്തിൽ മേയ് 15 വരെ അപേക്ഷ സമർപ്പിക്കാം.
കുട്ടിക്കാനം ∙ മരിയൻ കോളജിൽ ഓട്ടോണമസ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സോഷ്യൽ വർക്ക്, കൊമേഴ്സ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കോട്ടയം കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഗെസ്റ്റ് ലക്ചറർ പാനലിൽ റജിസ്റ്റർ ചെയ്തവരായിരിക്കണം. 9ന് മുൻപായി ബയോഡേറ്റ സഹിതം [email protected] എന്ന ഈ മെയിലിൽ അപേക്ഷിക്കേണ്ടതാണ്. 7594971016.