മൂന്നാർ ∙ വരയാടുകളുടെ പ്രജനനകാലത്തെത്തുടർന്നു രണ്ടു മാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനത്തിൽപെട്ട രാജമല നാളെ തുറക്കും.
ഏപ്രിൽ 20നു ശേഷം ഈ വർഷത്തെ വരയാടുകളുടെ കണക്കെടുപ്പു നടക്കും. കഴിഞ്ഞ വർഷം ഇരവികുളം ഉൾപ്പെടെയുള്ള വനമേഖലകളിൽ നടത്തിയ കണക്കെടുപ്പിൽ 841 വരയാടുകളെ കണ്ടെത്തിയിരുന്നു.
ഇതിൽ 144 എണ്ണം വരയാടിൻകുഞ്ഞുങ്ങളായിരുന്നു.
ഓൺലൈൻ ബുക്കിങ്
ദിവസം 2880 പേർക്കു മാത്രമാണു പ്രവേശനം. ഓൺലൈൻ ബുക്കിങ് മാത്രമേയുള്ളൂ:
,
.
ടിക്കറ്റ് നിരക്ക്: മുതിർന്നവർ – 200 രൂപ, സ്കൂൾ വിദ്യാർഥികൾ – 150, വിദേശികൾ- 500. കൊച്ചി, തേനി ഭാഗങ്ങളിൽനിന്നു വരുന്നവർക്കു മൂന്നാർ ടൗണിലെത്തിയ ശേഷം മറയൂർ റോഡിൽ 8 കിലോമീറ്റർ സഞ്ചരിച്ച് അഞ്ചാംമൈലിലെ രാജമല പ്രവേശനകവാടത്തിലെത്താം.
സമയം: രാവിലെ 8 മുതൽ വൈകിട്ട് 4.30 വരെ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

