കളമശേരി ∙ സീപോർട്ട്–എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ട വികസനത്തിന്റെ തുടക്കത്തിൽ എച്ച്എംടിയുടെ 1.6352 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ തുടങ്ങി.
അതിർത്തി നിശ്ചയിച്ചു ഭൂമി അളന്നു തിരിക്കുന്നതിനുള്ള സർവേ ജോലികൾക്കുള്ള നടപടിയാണു തുടങ്ങിയത്. സർവേ നടപടികൾ തുടങ്ങുന്നതിനു മുന്നോടിയായി ഭൂമിയിലെ കാടുകളും മറ്റും നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു.
അടുത്ത ദിവസം തഹസിൽദാരടക്കമുള്ള ഉന്നതോദ്യോഗസ്ഥർ ഇവിടം സന്ദർശിക്കും.ഭൂമി ഏറ്റെടുത്ത് നിർവഹണ ഏജൻസിയായ ആർബിഡിസിക്കു കൈമാറണം.
റോഡ് നിർമാണത്തിനുള്ള തുകയും ലഭ്യമാക്കണം.എച്ച്എംടിയിൽ നിന്നു റോഡിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 37.90 കോടി രൂപ സുപ്രീംകോടതി നിർദേശ പ്രകാരം ദേശസാൽകൃത ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. മന്ത്രി പി.രാജീവിന്റെ നിരന്തരമായ ഇടപെടലുകളാണ് പദ്ധതിക്കു പുതുജീവൻ നൽകിയത്.2 ഘട്ടങ്ങളിലായി നടപ്പാക്കുന്ന 25.8 കിലോമീറ്റർ സീപോർട്ട് – എയ൪പോ൪ട്ട് റോഡിന്റെ ആദ്യഘട്ടം ഇരുമ്പനം മുതൽ കളമശേരി വരെയും (11.3 കിമി) രണ്ടാംഘട്ടം കളമശേരി എച്ച് എം ടി റോഡ് മുതൽ എയ൪പോ൪ട്ട് (14.4 കി.മി) വരെയുമാണ്.
ഇതിൽ ആദ്യഘട്ടം 2019 ൽ പൂ൪ത്തീകരിച്ചു.
അവശേഷിക്കുന്ന 14.4 കിലോമീറ്ററിന്റെ നി൪മാണം 4 സ്ട്രെച്ചുകളായാണു നടപ്പാക്കുന്നത്. എച്ച്എംടി മുതൽ എൻഎഡി വരെയുള്ള ഭാഗം (2.7 കി.മി), എൻഎഡി മുതൽ മഹിളാലയം വരെയുള്ള ഭാഗം (6.5 കിമി), മഹിളാലയം മുതൽ ചൊവ്വര വരെ (1.015 കി.മി), ചൊവ്വര മുതൽ എയ൪പോ൪ട്ട് റോഡ് വരെ (4.5 കി.മി). ഇതിൽ എച്ച്എംടി – എൻഎഡി റീച്ചിൽ എച്ച്എംടിയുടെയും എൻഎഡിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലമൊഴികെയുള്ള 1.9 കിലോമീറ്റ൪ റോഡിന്റെ നി൪മാണം 2021 ൽ പൂ൪ത്തിയാക്കിയതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]