പറവൂർ ∙ കാടുപിടിച്ച പുത്തൻവേലിക്കര വില്ലേജ് ഓഫിസ് പരിസരം വൃത്തിയാക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഇഴജന്തുക്കൾ ഉൾപ്പെടെ വിഹരിക്കുന്ന ഇവിടം പരിസരവാസികളിൽ ഭീതി പരത്തുകയാണ്.
വില്ലേജ് ഓഫിസിന് സമീപത്തെ വീട്ടുവളപ്പിലെ വലയിൽ കഴിഞ്ഞദിവസം മലമ്പാമ്പ് കുടുങ്ങി. 7 അടിയിലേറെ നീളമുള്ള പാമ്പിനെ പിന്നീട് വനംവകുപ്പ് കൊണ്ടുപോയി.പുത്തൻവേലിക്കര മുതൽ മാഞ്ഞാലി വരെയുള്ള ജനങ്ങൾ ആശ്രയിക്കുന്ന വില്ലേജ് ഓഫിസാണിത്.
ഓഫിസ് കോംപൗണ്ടിന്റെ ഒരു ഭാഗം കാടുപിടിച്ചു കിടക്കുന്നത് വാഹന പാർക്കിങ് സൗകര്യം കുറയ്ക്കുന്നു.മഴ പെയ്താൽ വെള്ളക്കെട്ടും രൂക്ഷമാണ്.
വർഷങ്ങൾക്കു മുൻപു പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച അങ്കണവാടി കെട്ടിടം വില്ലേജ് ഓഫിസ് അങ്കണത്തിലുണ്ട്.റോഡിൽ നിന്നു പ്രവേശനം നൽകുന്ന തരത്തിൽ നിർമാണം പകുതി നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ പൂർത്തിയാക്കാൻ കഴിയാതിരുന്ന അങ്കണവാടി കെട്ടിടം ജീർണാവസ്ഥയിലാണ്.വലിയ തോതിൽ കാടുപിടിച്ച ഈ കെട്ടിടത്തിൽ മുള്ളൻ പന്നിയും പാമ്പും ഉൾപ്പെടെ പല ജീവികളുമുണ്ടെന്നും ഇവ സമീപത്തെ വീടുകളിൽ എത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ ദിവസം വലയിൽ കുടുങ്ങിയ മലമ്പാമ്പ് ഈ കാട്ടിൽ നിന്ന് ഇറങ്ങി വന്നതാണെന്ന സംശയവും അവർ ഉന്നയിച്ചു.
പലതവണ പരാതി നൽകിയിട്ടും വില്ലേജ് ഓഫിസ് അങ്കണത്തിലെ കാട് വെട്ടിത്തെളിക്കാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഈ ആവശ്യമുന്നയിച്ചു വില്ലേജ് റസിഡൻസ് അസോസിയേഷൻ പുത്തൻവേലിക്കര പഞ്ചായത്തിൽ ഓഫിസിൽ പരാതി നൽകിയിട്ടുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.ജെ.ഫ്രാങ്ക്ളിൻ, സെക്രട്ടറി ഐബിൻ ജോയ് എന്നിവർ പറഞ്ഞു.ഓഫിസ് അങ്കണവും അങ്കണവാടി കെട്ടിടവും കാടു വെട്ടിത്തെളിച്ചു വൃത്തിയാക്കുന്നതു കൂടാതെ അങ്കണവാടി കെട്ടിടം മറ്റെന്തെങ്കിലും രീതിയിൽ ഉപയോഗപ്രദമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]