മൂവാറ്റുപുഴ∙ വാഴക്കുളം അഗ്രോ ഫ്രൂട്സ് ആൻഡ് പ്രോസസിങ് കമ്പനിയിലെ ജീവനക്കാർക്ക് ഇക്കൊല്ലം പട്ടിണി ഓണം. 6 മാസമായി ശമ്പളം കിട്ടാതെ വലയുന്ന ജീവനക്കാർക്ക് ഈ മാസവും ശമ്പളം നൽകാൻ തീരുമാനമായിട്ടില്ല.
കമ്പനിയിൽ പണമില്ലെന്നാണ് അധികൃതർ പറയുന്നത്. ആകെയുള്ള പണം വീതം വച്ചാൽ ജീവനക്കാർക്കു 10 ദിവസത്തെ ശമ്പളം നൽകാനുള്ള അത്രയേ ഉള്ളൂ എന്നും കമ്പനി മാനേജ്മെന്റ് പറയുന്നു.കമ്പനിയിലെ വൈദ്യുതി ബന്ധവും എപ്പോൾ വേണമെങ്കിലും വിഛേദിക്കപ്പെട്ടേക്കാം .
10 ലക്ഷം രൂപയിലധികം വൈദ്യുതി കുടിശിക വന്നതോടെ വൈദ്യുതി വിഛേദിക്കാൻ കെഎസ്ഇബി അധികൃതർ കമ്പനിയിൽ എത്തിയെങ്കിലും 1 മാസത്തെ സാവകാശം ആവശ്യപ്പെട്ട് കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനെ തുടർന്ന് തൽക്കാലം വൈദ്യുതി വിഛേദിച്ചിട്ടില്ല.
നിലവിൽ അസംസ്കൃത വസ്തുക്കൾ വാങ്ങാൻ പണമില്ലാത്ത അവസ്ഥയിലാണ് കമ്പനി. 150 ജീവനക്കാർ ഉണ്ടായിരുന്ന കമ്പനിയിൽ 27 ജീവനക്കാർ മാത്രമാണ് ഇപ്പോഴുള്ളത്.
കമ്പനി പ്രതിസന്ധിയിലായെങ്കിലും പുനരുദ്ധാരണത്തിനുള്ള നടപടി അധികൃതരുടെ പക്കൽ നിന്നുണ്ടാകുന്നില്ലെന്നാണു തൊഴിലാളികൾ ആരോപിക്കുന്നത്.150 കോടി രൂപയുടെ ആസ്തി കണക്കാക്കിയാണ് കമ്പനി സർക്കാർ ഏറ്റെടുത്തത്. നിലവിൽ കമ്പനിയിലെ യന്ത്രങ്ങൾ ഭൂരിപക്ഷവും പ്രവർത്തിക്കുന്നില്ല.
യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പുതിയ വൈൻ യൂണിറ്റ് ആരംഭിക്കുന്നതിനും മറ്റുമായി 35.6 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചെങ്കിലും ചെയർമാനും എംഡിയും ബോർഡ് അംഗങ്ങളും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]