
കൊച്ചി∙ പൂതിക്കോട്ട് പരേതനായ പി. ജി.
ജോർജിന്റെയും സൂസി ജോർജിന്റെയും മകൻ അഡ്വ. ജോർജ് ജി.
പൂതിക്കോട്ട് (ജിജി–58) അന്തരിച്ചു. മൃതദേഹം ഞായറാഴ്ച 2.30 മുതൽ 4.30 വരെ തേവര ചാക്കോളാസ് ഹാബീറ്റാറ്റ് ക്ലബ് ഹൗസിൽ പൊതു ദർശനം.
തിങ്കളാഴ്ച രാവിലെ 9നു തിരുവല്ല മേപ്രാൽ പൂതിക്കോട്ടു പുത്തൻപുരയിൽ വസതിയിൽ കൊണ്ടു വരും. സംസ്കാര ശുശ്രൂഷ 2ന് വസതിയിൽ ആരംഭിച്ച് മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.
കേരള സംസ്ഥാനത്തെ കേന്ദ്ര ആദായ നികുതി പ്രോസീക്യൂട്ടറായി സേവനം അനുഷ്ഠിച്ചു.
കൊമ്മേഴ്സൽ, കമ്പനി നിയമങ്ങൾ ആർബിട്രേഷൻ എന്നിവയിൽ വിദഗ്ദൻ ആയിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർബിട്രേഷൻ ആൻഡ് മീഡിയേഷന്റെ ഡയറക്ടർ, IIADRA യുടെ സെക്രട്ടറി ജനറൽ, IMI (Hague) ന്റെ സെർട്ടിഫൈഡ് മീഡിയേറ്റർ, APCAM സെർട്ടിഫൈഡ് ആർബിട്രേറ്ററും ആയിരുന്നു.
ഭാര്യ: നിഷ അന്ന ജോർജ് (പടിഞ്ഞാറേക്കര).
മക്കൾ: അഡ്വ. സൂസി ജോർജ് പൂതിക്കോട്ട് (ന്യൂയോർക്ക്), കൂര്യൻ ജോർജ് പൂതിക്കോട്ട്.
മരുമകൻ: ജോസഫ് തോമസ് (ചേർക്കോട്ട്). സഹോദരങ്ങൾ: ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാ പോലീത്ത സഖറിയാ മാർ നിക്കളാവോസ്, രഞ്ജിനി എലിസബത്ത് ജോർജ് (യുകെ) അഡ്വ.
പി. ജി.
മാത്യു (മഞ്ചേരി), അഡ്വ. ജോർജ് പോത്തൻ (കൽപ്പറ്റ).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]