
കോട്ടയം∙ മെഡിക്കൽ കോളജ് റോഡിൽ പനമ്പാലത്ത് അമിതവേഗത്തിൽ പാഞ്ഞ കാർ മരത്തിലിടിച്ച് നിന്നു. കാർ ഡ്രൈവറായ കോളജ് വിദ്യാർഥി ലഹരി ഉപയോഗിച്ചതായി സംശയം.
സിഎംഎസ് കോളജ് വിദ്യാർഥി ജൂബിൻ ജേക്കബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചുങ്കം റോഡിൽ നിരവധി വാഹനകളിൽ കാറിടിച്ചിരുന്നു.
രണ്ടു കിലോമീറ്ററിനുള്ളിൽ എട്ടു വാഹനങ്ങളിൽ കാറിടിച്ചു. കോട്ടയം സിഎംഎസ് കോളജ് മുതൽ പനമ്പാലം വരെയായിരുന്നു അപകടകരമായ യാത്ര.
നിരവധി വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പോയ വാഹനത്തെ നാട്ടുകാർ പിന്തുടർന്നു.
പനമ്പാലത്ത് വച്ച് കാർ റോഡരികിൽ മരത്തിൽ ഇടിച്ചു നിന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ലഹരിയിൽ അബോധാവസ്ഥയിലായിരുന്നു യുവാവ് ജുബിൻ ജേക്കബിനെ വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]