കൊച്ചി∙ ചുരുങ്ങിയ സമയം കൊണ്ട് യാത്രക്കാരുടെ ഇടയില്‍ പ്രചാരം നേടിയ കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡര്‍ ബസ് ഓഗസ്റ്റ് 1 മുതല്‍ കൊച്ചിന് ഷിപ്യാഡിലേക്കും നേവല്‍ ബേസിലേക്കും സർവീസ് ആരംഭിക്കും. എം.ജി റോഡ് സര്‍ക്കുലര്‍ സർവീസാണ് നിശ്ചിത സമയങ്ങളിൽ ഇവിടങ്ങളിലേക്ക് നീട്ടുന്നത്.
എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനില്‍ നിന്ന് രാവിലെ 7.38 നും ഉച്ചയ്ക്ക് 1.20 നും മഹാരാജാസ് സ്റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് 2.59 നും വൈകിട്ട് 5.02 നുമാണ് ഷിപ്യാര്ഡ് വഴി നേവല്‍ ബേസിലേക്ക്് സർവീസ്.
ഷിപ്പ്യാര്ഡില് നിന്ന് എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് രാവിലെ 7.57, വൈകിട്ട് 3.14, 5.27 എന്നീ സമയങ്ങളിലും ബോട്ട് ജട്ടിയിലേക്ക് ഉച്ചയ്ക്ക് 1.27 നും സര്‍വീസ് ഉണ്ടാകും.
അടുത്ത മാസം കടവന്ത്ര- പനമ്പള്ളി നഗർ റൂട്ടിൽ സർവ്വീസ് ആരംഭിക്കും. ജനുവരി 16 മുതല്‍ പല ഘട്ടങ്ങളിലായി വിവിധ റൂട്ടുകളിൽ ആരംഭിച്ച ബസ് സര്‍വ്വീസില്‍ ഇതേവരെ 652,944പേര് യാത്ര ചെയ്തു.
ആലുവ, കളമശേരി, ഇന്‍ഫോപാര്‍ക്ക്, ഹൈക്കോര്‍ട്ട് റൂട്ടുകളിലായി പ്രതിദിനം 4000ലേറെ പേരാണ് ഇലക്ട്രിക് ബസില്‍ യാത്ര ചെയ്യുന്നത്.
കൊച്ചിയുടെ ചരിത്രത്തില്‍ ആദ്യമായി ആരംഭിച്ച എംജിറോഡ്-ഹൈക്കോര്‍ട്ട് ഇലക്ടിക് ബസ് സര്‍ക്കുലര്‍ റൂട്ടില്‍ മൂന്ന് ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഏപ്രിലില്‍ സര്‍വ്വീസ് ആരംഭിച്ച ഹൈക്കോർട് സർക്കുലർ സർവ്വീസിൽഇതേവരെ യാത്രചെയ്തത് 1, 06,317 പേരാണ്.
ഇപ്പോള്‍ പ്രതിദിനം ശരാശരി 815 പേര് യാത്ര ചെയ്യുന്നു.
ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ ഇപ്പോള്‍ പ്രതിദിനം ശരാശരി 1377 ലേറെ പേരാണ് യാത്ര ചെയ്യുന്നത്. ഇതേവരെ ഈ റൂട്ടില്‍ 264,740 പേര് യാത്ര ചെയ്തു.
കളമശേരി റൂട്ടിലെ യാത്രക്കാരുടെ പ്രതിദിന ശരാശരി എണ്ണം 876 ആണ്. ഇതേവരെ 151,673പേര് യാത്ര ചെയ്തു.
ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ പ്രതിദിനം ശരാശരി 841 പേര് യാത്ര ചെയ്യുന്നു. ഇതേവരെ 130,214 പേര് യാത്ര ചെയ്തു.
13 ബസുകളുമായി ഒരു ദിവസം വിവിധ ഭാഗങ്ങളിലെ 5 റൂട്ടുകളിലാണ് കൊച്ചി മെട്രോ ഫീഡര്‍ ബസ് സർവ്വീസ് നടത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]