
മൂവാറ്റുപുഴ∙ പെറ്റി പിഴ തട്ടിപ്പ് കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പൊലീസ് സ്റ്റേഷനിൽ നിന്നു കാണാതായ രേഖകൾ കണ്ടെടുത്തു.
കാഷ് ബുക്ക്, ബാങ്ക് രസീതുകൾ, ഡ്യൂട്ടി റജിസ്റ്റർ എന്നിവ ഉൾപ്പെടെ എഴുപതോളം രേഖകളാണ് പൊലീസ് പിടിച്ചെടുത്തത്. വനിതാ സീനിയർ സിവിൽ പൊലീസ് ഓഫിസർ ശാന്തി കൃഷ്ണയുടെ മാറാടിയിലെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് അവസാനിച്ചത് ബുധൻ പുലർച്ചെ 2ന് ആണ്.
ഡിവൈഎസ്പി പി.എം. ബൈജുവിന്റെ നേതൃത്വത്തിൽ പകൽ മുഴുവൻ നടന്ന പരിശോധനയ്ക്കൊടുവിൽ വീടിന്റെ രണ്ടാം നിലയിലെ വാഷിങ് മെഷീന്റെ പിന്നിൽ നിന്നാണ് രേഖകൾ കണ്ടെടുത്തത്.
16,76, 650 രൂപയുടെ തട്ടിപ്പാണ് ഇതുവരെ പുറത്തു വന്നത്. എന്നാൽ തുക ഇതിന്റെ ഇരട്ടിയായി വർധിക്കാൻ സാധ്യത ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
ശാന്തി കൃഷ്ണയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്ത രേഖകൾ കൂടി പരിശോധിക്കുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]