
കാക്കനാട്∙ നാടാകെ ആശങ്ക പരത്തിയ ബ്രഹ്മപുരത്തെ മാലിന്യക്കൂനയിലെ തീ കെടുത്താനാണ് എൻ.എസ്.െക.ഉമേഷിനെ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് അയച്ചത്.ദിവസങ്ങൾ നീണ്ട കഠിന പ്രയത്നത്തിനു നേതൃത്വം വഹിച്ചു തീ അണച്ചു, കത്തിയമർന്ന മാലിന്യക്കൂന നീക്കി പ്രദേശം ക്രിക്കറ്റ് കളിക്കാൻ പരുവത്തിലാക്കിയാണ് ഉമേഷ് ദൗത്യം പൂർത്തീകരിച്ചത്.
പിന്നീടിങ്ങോട്ട് കലക്ടർ പദവിയിൽ പല വികസന, കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ചു. 2 വർഷവും 5 മാസവും പിന്നിട്ട് ഉമേഷ് പദവിയൊഴിയുന്നതു സിവിൽ സർവീസിലെ ജനകീയ മുഖം എന്ന പേരു സമ്പാദിച്ചാണ്.
‘എറണാകുളത്തുകാരുടെ ഹൃദയം തൊട്ടറിയാനായി’ എന്ന വാചകത്തിലാണ് ജില്ലയോടുള്ള സ്നേഹം ഉമേഷ് പ്രകടമാക്കുന്നത്.
സ്ഥലമേറ്റെടുപ്പായിരുന്നു പദ്ധതി നടത്തിപ്പുകളിലെ പ്രധാന വെല്ലുവിളി. ഉടമകളെ അനുനയിപ്പിച്ച് അവർക്കു നഷ്ടമില്ലാതെ, സർക്കാരിനു വലിയ ബാധ്യത വരുത്താതെ പല പദ്ധതികൾക്കും സ്ഥലമേറ്റെടുത്തു നൽകി.
മെട്രോ റെയിൽ രണ്ടാം ഘട്ടം, മേൽപാലങ്ങൾ, വിവിധ റോഡുകൾ എന്നിവയൊക്കെ ഇതിലുൾപ്പെടും. കൊച്ചിയിലെ വെള്ളക്കെട്ടു നിവാരണത്തിനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ വിജയിപ്പിക്കാൻ ഉമേഷ് വഹിച്ച പങ്കു വലുതാണ്.
ജനങ്ങൾക്ക് ഉപകാരപ്പെടും വിധം നിയമങ്ങളെ വ്യാഖ്യാനിച്ചുള്ള ഫയലെഴുത്താണ് അദ്ദേഹത്തിനു ജനകീയ പരിവേഷം നൽകിയത്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച കലക്ടറായി സർക്കാർ ഉമേഷിനെ തിരഞ്ഞെടുത്തു.
സമൂഹ മാധ്യമങ്ങളിലും സജീവമായ ഉമേഷിന് ആറര ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.
എറണാകുളത്ത് പ്രിയങ്ക
എറണാകുളത്തെ പുതിയ കലക്ടറായി നിയമിതയായ ജി പ്രിയങ്ക നിലവിൽ പാലക്കാട് കലക്ടറാണ് . കർണാടക തുമകൂരു സ്വദേശിയാണ്.
2017 ഐഎഎസ് ബാച്ച്. നേരത്തെ സാമൂഹികനീതി വകുപ്പ് ഡയറക്ടർ, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ, കോഴിക്കോട് സബ് കലക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ എൻജിനീയറിങ് ബിരുദധാരിയായ പ്രിയങ്ക പബ്ലിക് അഡ്മിനിസ്ട്രേഷനിലും പബ്ലിക് മാനേജ്മെന്റിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. മികച്ച വായനക്കാരിയായ പ്രിയങ്ക ബുക്ക് പുസ്തക നിരൂപണം സമൂഹമാധ്യമങ്ങൾ വഴി പങ്കുവയ്ക്കാറുണ്ട് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]