
അങ്കമാലി ∙ ഛത്തീസ്ഗഡിൽ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധം വ്യാപകം. യൂത്ത് കോൺഗ്രസ് അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് മണവാളൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പോൾ ജോവർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ നിതിൻ തോമസ്, ആന്റണി തോമസ്, റിൻസ് ജോസ്, സുനിൽ തോമസ്, ലിയോ ജോസ്, ആൾട്ടോ ആന്റണി, ജിജോ മണിയംകുഴി, അതുൽ വർഗീസ്, ആൽബിൻ, ആദമസ് ജോർജ്, നിതിൻ ദേവസ്സി, ലിബിൻ ദേവസ്സി എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് കറുകുറ്റി മണ്ഡലം കമ്മിറ്റി കറുകുറ്റി റെയിൽവേ സ്റ്റേഷൻ ജംക്ഷനിൽ പ്രകടനം നടത്തി.ഡിസിസി ജനറൽ സെക്രട്ടറി ഷൈജോ പറമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.അയ്യപ്പൻ അധ്യക്ഷത വഹിച്ചു.
സി.പി.സെബാസ്റ്റ്യൻ, കെ.പി.പോളി, ജോണി പള്ളിപ്പാടൻ, കെ.പി.ബാബു, എ.ഡി. പോളി, റോയ് ഗോപുരത്തിങ്കൽ, ജോജി കല്ലൂക്കാരൻ, മേരി പൈലി, ജിജോ പോൾ, മിനി ഡേവിസ്, എം.ടി.
ജോസ് ഡൈമീസ് വാഴക്കാല, ജേക്കബ് കൂരൻ, കെ.പി. ജോണി, ജോയ് ഗോപുരത്തിങ്കൽ, തോമസ് അറയ്ക്കൽ, സെബാസ്റ്റ്യൻ പറമ്പി, കെ.ഒ.ഡേവിസ്, സാജു നെടുവേലി, ഡേവിസ് പാലാട്ടി, പി.പി.ജോൺസൺ, കെ.പി.
അശോകൻ, പി.സി.ചാക്കോച്ചൻ എന്നിവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ് മൂക്കന്നൂർ മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ടിനു മോബിൻസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ബേസിൽ ബേബി അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ടി.എം.വർഗീസ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏലിയാസ് കെ.
തര്യൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിബീഷ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ.പി.റാഫേൽ, ആൻസൺ തോമസ്, റോയ്സൻ വർഗീസ്, നിജോയ് മാടശ്ശേരി, ആഷിക് ജിനോ, നനന്ദു, സിറിൽ എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് മൈനോറിറ്റി ഡിപ്പാർട്മെന്റ് ജില്ലാ കമ്മിറ്റി പ്രതിഷേധ ജ്വാല തെളിയിച്ചു.സംസ്ഥാന ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ എൽദോ ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് ചെയർമാൻ ജോഷി പറോക്കാരൻ, സിനി മനോജ്, ആന്റു മാവേലി, ടി.എം.വർഗീസ്, എസ്.ബി.
ചന്ദ്രശേഖര വാരിയർ, പി.വി.സജീവൻ, സുനിൽ അറയ്ക്കലാൻ,ലില്ലി ജോയി, അസീസി മഞ്ഞളി, ജോർജ് മുണ്ടാടൻ, ബിജു ഭരണികുളങ്ങര, ബേബി പോൾ, എ.എം. അമീർ,സലീം പുന്നക്കാടൻ, കെ.എം.ഷെറീഫ്, പി.
ജെ.തോമസ്,ഡാലി പീറ്റർ, എം.അബ്ദുല്ല എന്നിവർ പ്രസംഗിച്ചു.
നെടുമ്പാശേരി
∙ മലയാളികളായ 2 കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച ഛത്തീസ്ഗഡ് സർക്കാരിന്റെ നടപടിക്കെതിരെ സിപിഎം പാറക്കടവ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ജില്ലാ സെക്രട്ടറി എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. സി.എൻ.മോഹനൻ അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി കെ.പി.റെജീഷ്, ജീമോൻ കുര്യൻ, കെ.പി.ബിനോയ്, ലോക്കൽ സെക്രട്ടറി ജിബിൻ വർഗീസ്, വി.എ.പ്രഭാകരൻ, ടി.എസ്.വരുൺ എന്നിവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സിപിഎം ഭാരവാഹികൾ സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലും സന്ദർശനം നടത്തി. മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ജയിലിലടച്ച സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ വിട്ടയയ്ക്കണമെന്നും അനീതി കാണിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടു.
കൊറ്റമം
∙ ഛത്തീസ്ഗഡ് സർക്കാർ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നീ കന്യാസ്ത്രീകളെ ഉടനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊറ്റമം ജോജി മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ ശാന്തിപുരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം മലയാറ്റൂർ മേഖല സെക്രട്ടറി പീതാംബരൻ നീലീശ്വരം ഉദ്ഘാടനം ചെയ്തു.
വായനശാല വൈസ് പ്രസിഡന്റ് സിന്ധു നൈജു അധ്യക്ഷത വഹിച്ചു. ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് തങ്കച്ചൻ ആലപ്പാടൻ, വായനശാല രക്ഷാധികാരി കെകെ.വത്സൻ, പ്രസിഡന്റ് ബെന്നി പുല്യാടൻ, വൈസ് പ്രസിഡന്റ് ഇന്ദുലേഖ തമ്പി, സെക്രട്ടറി സൈനോര ബിജു, ജോയിന്റ് സെക്രട്ടറി സാന്ദ്ര ശശി, കെ.പി.പൗലോസ്, വി.ജി.സത്യൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പ്രതിഷേധ ജ്വാല തെളിയിച്ചു.
കാഞ്ഞൂർ
∙ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ വ്യാജ കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത നടപടിയിൽ കെസിവൈഎം കാഞ്ഞൂർ യൂണിറ്റ് പ്രതിഷേധിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]