
കോതമംഗലം∙ ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച ഭരണകൂട ഭീകരതയ്ക്കെതിരെ കോതമംഗലത്തു പ്രതിഷേധ ജ്വാല തെളിച്ചു.
കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെയുള്ള പ്രതിഷേധം സംഗമം രൂപത വികാരി ജനറൽ മോൺ. വിൻസന്റ് നെടുങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ വിഷയാവതരണം നടത്തി.
രൂപത ചാൻസലർ ഫാ. ജോസ് കുളത്തൂർ, സോണി പാമ്പയ്ക്കൽ, ഷൈജു ഇഞ്ചയ്ക്കൽ, ജിജി പുളിക്കൽ, സിസ്റ്റർ വിമൽ റോസ് എന്നിവർ പ്രസംഗിച്ചു. ഫാ.ഡോ.
മാത്യു കൊച്ചുപുരയ്ക്കൽ, ജോർജ് മങ്ങാട്ട്, ബിജു വെട്ടിക്കുഴ, ജോർജ് കുര്യാക്കോസ്, ഫാ. ജോസ് പുൽപറമ്പിൽ, ഫാ.
മാത്യു മറ്റപ്പിള്ളി, ഫാ. ജസ്റ്റിൻ ചേറ്റൂർ, ജോയ്സ് മുണ്ടയ്ക്കൽ, ജോബി പാറങ്കിമാലിൽ, ബെന്നി ചിറ്റൂപ്പറമ്പിൽ, ബിനോയ് പള്ളത്ത്, ജോൺസൺ കറുകപ്പിള്ളി എന്നിവർ നേതൃത്വം നൽകി.
കോൺഗ്രസ് പ്രതിഷേധ സംഗമം
കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. കെപിസിസി അംഗം എ.ജി.
ജോർജ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷെമീർ പനയ്ക്കൽ അധ്യക്ഷനായി. കെ.പി.
ബാബു, പി.പി. ഉതുപ്പാൻ, അബു മൊയ്തീൻ, പി.എ.എം.
ബഷീർ, സിജു ഏബ്രഹാം, പ്രിൻസ് വർക്കി, നോബിൾ ജോസഫ്, സണ്ണി വേളൂക്കര, എൽദോസ് കീച്ചേരി, അനൂപ് ജോർജ്, ഭാനുമതി രാജു, പി.ആർ. അജി, സണ്ണി വർഗീസ്, അലി പടിഞ്ഞാറേച്ചാലിൽ, മത്തായി കോട്ടക്കുന്ന്, കെ.കെ.
സുരേഷ്, എം.കെ. സുകു, ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
മുവാറ്റുപുഴയിൽ സമരജ്വാല
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു മുവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും കെപിസിസി ന്യൂനപക്ഷ സെൽ നിയോജക മണ്ഡലം കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച സമര ജ്വാല മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ അധ്യക്ഷത വഹിച്ചു.
മൈനോറിറ്റി സെൽ ചെയർമാൻ ടി.എം മുഹമ്മദ്, കെപിസിസി സെക്രട്ടറി കെ.എം. സലിം, നഗരസഭ ചെയർമാൻ പി.പി.
എൽദോസ്, വൈസ് ചെയർപഴ്സൻ സിനി ബിജു, കത്തോലിക്കാ കോൺഗ്രസ് യുവജന വിഭാഗം ഗ്ലോബൽ സെക്രട്ടറി ജോയ്സ് മേരി ആന്റണി, മൈനോറിറ്റി സെൽ ജില്ല ജനറൽ സെക്രട്ടറി ജോസഫ് കല്ലൻ, പായിപ്ര കൃഷ്ണൻ, കെ.എ. അബ്ദുൽ സലാം, ഷാൻ പ്ലാക്കുടി, പി.പി.
ജോളി, കെ.പി. ജോയി, മാത്യൂസ് വർക്കി, കബീർ പൂക്കടശേരി, പി.പി അലി, എ.കെ നാരായണൻ, പി.എ കബീർ, ഉമ്മർ മക്കാർ, പി.എ.
അനിൽ, എൽദോ പോൾ, അരുൺ വർഗീസ്, മിനി എൽദോ, കെ.എം റെജീന, ഗിരിജ ദേവി, മധു വട്ടംതിട്ടയിൽ, നിഷാദ് കെ. മുഹമ്മദ്, എം.കെ.
അമൃത ദത്തൻ, ജിബി മണ്ണത്തൂക്കാരൻ, സി.വി ജോയി, അശ്വതി ജെഫിൻ, മഞ്ജു കരുണാകരൻ, അനിൽ മുളവൂർ എന്നിവർ പ്രസംഗിച്ചു.
കേരള കോൺഗ്രസ് പ്രതിഷേധം
കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിലും മതന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ചു കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നഗരത്തിൽ വായ മൂടിക്കെട്ടി പ്രകടനവും പോസ്റ്റ് ഓഫിസിനു മുൻപിൽ ധർണയും നടത്തി. മുൻമന്ത്രി ടി.യു.
കുരുവിള ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എ.ടി.
പൗലോസ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, ജോമി തെക്കേക്കര, റോയി സ്കറിയ, സി.കെ. സത്യൻ, റാണിക്കുട്ടി ജോർജ്, ജോർജ് അമ്പാട്ട്, ആന്റണി ഓലിയപ്പുറം, ബിജു വെട്ടിക്കുഴ, ജോജി സ്കറിയ, ജോണി പുളിന്തടം, ജോസ് കവളമാക്കൽ, മാമച്ചൻ സ്കറിയ, ബിനോയി ജോസഫ്, വി.പി.
എൽദോസ്, സജി തെക്കേക്കര, ജോം ജോസ്, എ.വി. ജോണി, ജോസി പോൾ, കെ.എം.
ആന്റണി, ലിസി പോൾ, ടീന മാത്യു, ജോസ് കാട്ടുവള്ളി, വി.ജെ. മത്തായിക്കുഞ്ഞ്, ഷാജി മാതേക്കൽഎന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]