
മാർത്തോമ്മാഹോം ലാൻഡ് ഫെലോഷിപ് നാളെ;
കൊച്ചി∙ ദുബായ് മാർത്തോമ്മാ പാരിഷ് ഹോം ലാൻഡ് ഫെലോഷിപ് നാളെ നടക്കും. മുൻപ് ദുബായ് മാർത്തോമ്മാ പള്ളിയിൽ അംഗങ്ങളായിരുന്ന ഇപ്പോൾ നാട്ടിലുള്ളവരെ ഉൾപ്പെടുത്തിയാണു ചെങ്ങന്നൂർ ആറാട്ടുപുഴ തരംഗം ആക്ഷൻ മിഷൻ സെന്ററിൽ കുടുംബ സംഗമം നടത്തുന്നത്.മാർത്തോമ്മാ സഭ തിരുവനന്തപുരം–കൊല്ലം ഭദ്രാസനാധിപൻ ഡോ.
ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യുമെന്നു കമ്മിറ്റി പ്രസിഡന്റ് റവ. സക്കറിയ അലക്സാണ്ടർ അറിയിച്ചു.
കോഴ്സ് റജിസ്ട്രേഷൻഓഗസ്റ്റ് 18 വരെ
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഒക്ടോബറിൽ നടത്തുന്ന ബിരുദം ഒന്ന്, 3, 5 സെമസ്റ്ററുകൾ , ബിരുദാനന്തര ബിരുദം ഒന്ന്, 3 സെമസ്റ്ററുകൾ , ബിഎഫ്എ ഒന്ന്, 3, 5,7 സെമസ്റ്ററുകൾ, ഡിപ്ലോമ, പിജി ഡിപ്ലോമ ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ കോഴ്സ് റജിസ്ട്രേഷൻ ഓഗസ്റ്റ് 18 വരെ നടത്താം.
നാളെ റജിസ്ട്രേഷൻ ആരംഭിക്കും. കോർ, ഇലക്ടീവ്, പ്രാക്ടിക്കൽ ,പ്രോജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി റജിസ്റ്റർ ചെയ്യണം.
ക്ലാർക്ക് കംഅക്കൗണ്ടന്റ്
ഫിഷറീസ് വകുപ്പിനു കീഴിലെ ജലകൃഷി വികസന ഏജൻസി (അഡാക്ക്) എറണാകുളം സെൻട്രൽ റീജൻ തേവര ഓഫിസിലേക്കു ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്കു ദിവസവേതന നിയമനം.
കൂടിക്കാഴ്ച: ഓഗസ്റ്റ് 7ന് 11 മുതൽ 2 വരെ. സ്ഥലം: തേവരയിൽ അഡാക്ക് സെൻട്രൽ റീജൻ ഓഫിസ്.
9447975546, 0484-2665479.
ഗവേഷണ പദ്ധതി
പനങ്ങാട് ∙ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ഐസിഎആർ ഗവേഷണ പദ്ധതിയിൽ റിസർച് അസിസ്റ്റന്റ് ആൻഡ് ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവ്. അവസാന തീയതി ഓഗസ്റ്റ് 6.
www.kufos.ac.in.
മോട്ടർ മെക്കാനിക്
ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ മോട്ടർ മെക്കാനിക് ഒഴിവ്. പ്രായപരിധി: 18–39.
ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 4ന് അകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്യണം. 0484 2422458.
കൗൺസലർ, മെഡിക്കൽ പ്രാക്ടീഷനർ
പനങ്ങാട് ∙ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) കൗൺസലർ, മെഡിക്കൽ പ്രാക്ടീഷനർ ഒഴിവ്.
അവസാന തീയതി ഓഗസ്റ്റ് 6. www.kufos.ac.in
ഹെൽപർ
∙ ആലങ്ങാട് ഐസിഡിഎസ് പ്രൊജക്ട് പരിധിയിൽ, ഏലൂർ നഗരസഭയിലെ അങ്കണവാടി കം ക്രഷിൽ ഹെൽപർ.
ഇന്നു (31) വരെയാണ് അപേക്ഷ സ്വീകരിക്കുക. ഏലൂർ നഗരസഭയിലെ സ്ഥിരതാമസക്കാരായ 10–ാം ക്ലാസ് പാസായ, 18–35 പ്രായപരിധിയിലെ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 9946735290.
പുത്തൻവേലിക്കര വിസിഎസ് എച്ച്എസ്എസ്
പറവൂർ ∙ ഹയർസെക്കൻഡറി വിഭാഗം കംപ്യൂട്ടർ ആപ്ലിക്കേഷൻ, കൊമേഴ്സ്, മലയാളം, കെമിസ്ട്രി, ബോട്ടണി, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഓഗസ്റ്റ് 20ന് 10ന്. 94950 20158.
മലയാറ്റൂർ സെന്റ് തോമസ് എച്ച്എസ്എസ്
മലയാറ്റൂർ∙ പ്ലസ് ടു വിഭാഗത്തിൽ കെമിസ്ട്രി വിഷയത്തിൽ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഓഗസ്റ്റ് 11നു രാവിലെ 10നു നടക്കും.
മഹാരാജാസ് കോളജ്
കൊച്ചി ∙ മഹാരാജാസ് കോളജിൽ സംഗീതം, ഫിലോസഫി വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്. നിശ്ചിത യോഗ്യതയുള്ളതും കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗെസ്റ്റ് ലക്ചറർ പാനലിൽ റജിസ്റ്റർ ചെയ്തവർക്കും അപേക്ഷിക്കാം.
കൂടിക്കാഴ്ച: ഓഗസ്റ്റ് ഒന്നിന് പ്രിൻസിപ്പൽ ഓഫിസിൽ. സംഗീത വിഭാഗം: രാവിലെ 10ന്, ഫിലോസഫി വിഭാഗം: 11ന്.
www.maharajas.ac.in
കോതമംഗലം ഗവ. യുപിഎസ്
കോതമംഗലം ∙ യുപി അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഓഗസ്റ്റ് 4നു 2ന്.
കുഫോസ്
പനങ്ങാട് ∙ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് അധ്യാപക ഒഴിവ്. അവസാന തീയതി ഇന്ന്.
www.kufos.ac.in.
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്
∙ കളമശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. ഇന്നു 3ന് അകം അപേക്ഷ ലഭിക്കണം. [email protected]
നാമക്കുഴി ഗവ .എച്ച്എസ്.
പിറവം ∙ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
സെന്റ് പീറ്റേഴ്സ് വിഎച്ച്എസ്എസ്
കോലഞ്ചേരി ∙ സെന്റ് പീറ്റേഴ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ബയോളജി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 4ന് രാവിലെ 10.30ന്.
മുടക്കുഴ ഗവ. യുപി സ്കൂൾ
കുറുപ്പംപടി ∙ എൽപി എസ്ടി ഒഴിവ്.
കൂടിക്കാഴ്ച ഒന്നിന് 11ന്.
കുസെക്കിൽ
കളമശേരി ∙ കൊച്ചിൻ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്, കുട്ടനാട് ക്യാംപസിൽ (കുസെക്) അധ്യാപക ഒഴിവ് ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂട്ടർ സയൻസിൽ എംടെക് ആണ് യോഗ്യത. കൂടിക്കാഴ്ച 6ന്.
93499 21686.
വില്ലിങ്ഡൻ ദ്വീപ് ഗവ.ഹൈസ്കൂൾ
തോപ്പുംപടി∙ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഓഗസ്റ്റ് 5ന് 11ന്.
ഗവ.
വിഎച്ച്എസ്എസ്
തൃപ്പൂണിത്തുറ ∙ ഗവ. വിഎച്ച്എസ്എസിൽ മാത്സ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച നാളെ 11ന്.
തൊഴിൽ പരിശീലനം
കൊച്ചി∙ ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കു രണ്ടു ദിവസത്തെ തൊഴിൽ പരിശീലനം നൽകും. അച്ചാർ നിർമാണത്തിനു പ്രത്യേക പരിശീലനം നൽകും.
ഓഗസ്റ്റ് 1,2 തീയതികളിൽ ആലുവ ഗവ.ആശുപത്രിക്കു സമീപം ഇസാഫ് ഫൗണ്ടേഷൻ കേന്ദ്രത്തിലാണു ക്ലാസുകൾ നടക്കുന്നത്. ഫോൺ: 9072600771.
രാജഗിരി കോളജിൽ സ്പോട് അഡ്മിഷൻ
കളമശേരി ∙ രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ ബിഎസ്സി കംപ്യൂട്ടർ സയൻസ് (ഡേറ്റ അനലിറ്റിക്സ്), ഇന്റഗ്രേറ്റഡ് എംസിഎ (ഐഎംസിഎ) എന്നിവയിൽ സീറ്റുകൾ ഒഴിവ്.
4 ന് 9.30 ന് സ്പോട് അഡ്മിഷൻ നടക്കും. യോഗ്യതയുടെ അടിസ്ഥാനത്തിലും ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലും പ്രവേശനം അനുവദിക്കും.87141 51421.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]