
വല്ലാർപാടം ∙ ഗോശ്രീ രണ്ടാം പാലത്തിനു സമാന്തരമായുള്ള പാലം ഒന്നര മാസമായി അറ്റകുറ്റപ്പണിക്ക് അടയ്ക്കുകയും ഗോശ്രീ പാലങ്ങളിൽ ആളെ വീഴ്ത്തുന്ന കുഴികൾ നിറഞ്ഞതോടെയും വൻ കുരുക്ക്. ബോൾഗാട്ടി, വല്ലാർപാടം ഭാഗത്തെ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീളുന്നു.
തിരക്കേറിയ സമയങ്ങളിൽ ഹൈക്കോടതി ജംക്ഷൻ മുതൽ വൈപ്പിൻ ഗോശ്രീ ജംക്ഷൻ വരെ വലിയ കുരുക്കാണ്. രോഗികളുമായി കൊച്ചി നഗരത്തിലേക്കു വരുന്ന ആംബുലൻസുകളും, ജോലിക്കും പഠനകാര്യങ്ങൾക്കുമായി കൊച്ചിയിലേക്കു വരുന്നവരും വലയുന്നുണ്ട്.
രണ്ടു പാലങ്ങളിലൂടെയുള്ള ഗതാഗതം ഒരു പാലത്തിലേക്ക് ആക്കിയതോടെ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ നിന്നുള്ള കണ്ടെയ്നറുകളും ആ ഒറ്റ പാലത്തിലൂടെയാണു പോകുന്നത്.
ഇതോടെ പ്രശ്നം വീണ്ടും രൂക്ഷമായി. ഹൈക്കോടതി ജംക്ഷനിൽ നിന്നു കാളമുക്ക് ജംക്ഷനിലെത്താൻ ഒരു മണിക്കൂറിലേറെയെടുക്കും.
പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഇനിയും ഒരു മാസം കൂടി വേണ്ടിവരുമെന്നാണു സൂചന.
പാലത്തിലെ കുഴികൾ ‘ജിഡ’ അടച്ചെങ്കിലും റീ ടാറിങ് നടത്തിയാലേ ഗതാഗതം സുഗമമാകൂ. അതിനുള്ള നടപടി എടുക്കുന്നില്ല.
പ്രതിഷേധങ്ങൾ അറിയിച്ചിട്ട് അനക്കവുമില്ല. പാലത്തിലെ ജോലി തീർത്ത് ഉടൻ തുറക്കുക, തിരക്കുള്ള സമയങ്ങളിലെ കണ്ടെയ്നർ ഗതാഗത നിരോധനം, ഒന്നും മൂന്നും പാലങ്ങൾക്കു കൂടി സമാന്തര പാലങ്ങൾ, എല്ലാ പാലങ്ങളുടെയും റീ ടാറിങ് തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]