
കോതമംഗലം∙ പതിനേഴുകാരനായ മകനൊപ്പം ബിരുദ പഠനത്തിനു കോളജിലെത്തി നാൽപതുകാരി അമ്മയും. മാർ അത്തനേഷ്യസ് കോളജിലാണു കൗതുകക്കാഴ്ച.
പോത്താനിക്കാട് മാവുടി കൊച്ചുപുരയ്ക്കൽ കെ.എസ്. ബിനുവിന്റെ ഭാര്യ പൂർണിമ രഘുവും മകൻ വൈഷ്ണവ് കെ.
ബിനുവുമാണ് അപൂർവ വിദ്യാർഥികൾ.ബിരുദം നേടണമെന്ന പൂർണിമയുടെ ആഗ്രഹമാണ് അമ്മയെയും മകനെയും ഒരേ കോളജിൽ എത്തിച്ചത്. ഫുട്ബോൾ കളിയെ പ്രണയിക്കുന്ന വൈഷ്ണവ് സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം നേടി ബികോം വിദ്യാർഥിയാണെങ്കിൽ ഇംഗ്ലിഷ്, മലയാളം സാഹിത്യത്തെയും വായനയെയും സ്നേഹിക്കുന്ന പൂർണിമ ബിഎ ഇംഗ്ലിഷ് വിദ്യാർഥിയാണ്.
വീട്ടുകാര്യങ്ങളെല്ലാം ചെയ്തു തീർത്ത് 2 മക്കളിൽ ഇളയതും പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയുമായ വൈഭവ് ദേവിനെ സ്കൂളിലും പറഞ്ഞയച്ചതിനു ശേഷമാണ് ഉച്ചഭക്ഷണവുമായി അമ്മയുടെയും മൂത്ത മകന്റെയും ഒരുമിച്ചുള്ള കോളജ് യാത്ര.
വൈകിട്ടും ഒരുമിച്ചാണു മടക്കം.എല്ലാത്തിനും പിന്തുണയുമായി ഭർത്താവ് കെ.എസ്. ബിനുവും കൂടെയുണ്ട്.
മികച്ച ഫുട്ബോൾ കളിക്കാരനും ഇടുക്കി ജില്ലാ ഫുട്ബോൾ ടീം മുൻ അംഗവും കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറുമാണു ബിനു. മകനോടൊപ്പം ഉന്നതവിദ്യാഭ്യാസം നേടണമെന്ന പൂർണിമയുടെ നിശ്ചയദാർഢ്യത്തെ അഭിനന്ദിക്കുന്നതായും ഉന്നതവിദ്യാഭ്യാസം ഓരോ വ്യക്തിയുടെയും സ്വപ്നസാക്ഷാത്കാരത്തിനു മാർഗമായിരിക്കണമെന്നും പ്രിൻസിപ്പൽ ഡോ.
മഞ്ജു കുര്യൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]