തുറവൂർ– അരൂർ ഉയരപ്പാത: കുഴിയെടുക്കുന്നതിനിടെ മാലിന്യ പൈപ്പ് പൊട്ടി; കടുത്ത ദുർഗന്ധം
അരൂർ ∙ തുറവൂർ– അരൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കാനയ്ക്കായി കുഴിയെടുക്കുന്നതിനിടെ മാലിന്യ പൈപ്പ് പൊട്ടി. ചന്തിരൂർ സ്കൂളിനു സമീപമായിരുന്നു സംഭവം.
കുഴി നിറയെ മത്സ്യ സംസ്കരണ ശാലകളിൽ നിന്ന് പുറന്തള്ളുന്ന മലിനജലം നിറഞ്ഞു. കടുത്ത ദുർഗന്ധവും കൂടി പരന്നതോടെ സ്കൂളിനു സമീപത്തെ ബസ് കാത്തുനിൽപ് കേന്ദ്രത്തിലെ യാത്രക്കാർക്ക് നിൽക്കാനാകാത്ത സ്ഥിതിയായി.
അരൂർ പഞ്ചായത്ത് 8, 9, 10 എന്നീ വാർഡുകളിലെ ദേശീയപാതയ്ക്കു കിഴക്കുഭാഗത്തെ മത്സ്യസംസ്കരണ ശാലകളിൽ നിന്നുള്ള മലിനജലം ചന്തിരൂർ പുത്തൻതോട്ടിലേക്കു പുറം തള്ളുന്നതിനായി സ്ഥാപിച്ചതാണ് ഈ മാലിന്യക്കുഴൽ. കഴിഞ്ഞ ദിവസം ചെറിയതോതിൽ ഇത് പൊട്ടിയെങ്കിലും അറ്റകുറ്റപ്പണി നടത്തിയിരുന്നു.
എന്നാൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ വീണ്ടും പൊട്ടി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]