
എറണാകുളം ജില്ലയിൽ ഇന്ന് (31-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
ഇടക്കൊച്ചി∙ സീയന്ന കോളജിൽ ഇംഗ്ലിഷ്, ബിബിഎ, കൊമേഴ്സ്, ഹിന്ദി വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്. ഏപ്രിൽ 5നു മുൻപ് www.sienacollege.co.in എന്ന വെബ്സൈറ്റിലോ [email protected] എന്ന ഇ- മെയിൽ ഐഡിയിലേക്കോ അപേക്ഷകൾ സമർപ്പിക്കണമെന്നു പ്രിൻസിപ്പൽ എം.എ. സോളമൻ അറിയിച്ചു.
പിഴ അടയ്ക്കൽ അദാലത്ത്
പുത്തൻകുരിശ് ∙ ട്രാഫിക് നിയമ ലംഘനത്തിനുള്ള പിഴ അടയ്ക്കൽ അദാലത്ത് ഏപ്രിൽ 3ന് പുത്തൻകുരിശ് ഡിവൈഎസ്പി ഓഫിസിൽ നടത്തും.
നികുതി അടയ്ക്കാൻ സ്പെഷൽ കൗണ്ടർ
ആലുവ∙ ഒറ്റത്തവണ കുടിശിക നിവാരണ പദ്ധതിയുടെ അവസാന ദിവസമായ ഇന്നു ആലുവ ജോയിന്റ് ആർടിഒ ഓഫിസിൽ നികുതി അടയ്ക്കുന്നതിനു സ്പെഷൽ കൗണ്ടർ പ്രവർത്തിക്കുമെന്നു ജോയിന്റ് ആർടിഒ കെ.എസ്.ബിനേഷ് അറിയിച്ചു.
കുടിശിക നിവാരണ പദ്ധതി
വൈപ്പിൻ∙ നവ കേരളീയം കുടിശിക നിവാരണ പദ്ധതി പ്രകാരമുള്ള ഇളവോടു കൂടി വായ്പ തിരിച്ചടയ്ക്കുന്നതിന് സൗകര്യമൊരുക്കാൻ പെരുമ്പിള്ളി കോ ഓപ്പറേറ്റീവ് സൊസൈറ്റി ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
വസ്തു നികുതി
വൈപ്പിൻ∙ പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ ഇന്ന് രാവിലെ മുതൽ വൈകിട്ട് 4 വരെ വസ്തു നികുതി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.