പിറവം∙വേനൽ കടുത്തു ശുദ്ധജലക്ഷാമം രൂക്ഷമായിരിക്കെ ജലവിതരണം താറുമാറാക്കി തുടർച്ചയായി ശുദ്ധജല വിതരണ പൈപ്പുകൾ തകരുന്നു. കക്കാട് ശുദ്ധജല പദ്ധതിയിൽ നിന്നു തിരുമാറാടി, പാമ്പാക്കുട പഞ്ചായത്തുകളിലേക്കു ശുദ്ധജലം എത്തിക്കുന്ന പൈപ്പാണ് ഇന്നലെ തകർന്നത്. ഓണക്കൂർ പാണ്ടിയൻപാറ– നെച്ചൂർ റോഡിനടിയിൽ സബ് സ്റ്റേഷനു സമീപമാണു പൊട്ടിയത്.
ആയിരക്കണക്കിനു ലീറ്റർ ശുദ്ധജലം പാഴായി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പമ്പിങ് താൽക്കാലികമായി നിർത്തി വച്ചു.
തകർന്ന ഭാഗത്ത് റോഡിന്റെ മധ്യഭാഗത്തായി ആഴമുള്ള കുഴി രൂപപ്പെട്ടിട്ടുണ്ട്.
ഇവിടെ വാഹനങ്ങൾ അപകടത്തിൽ പെടുന്നതിനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. നടക്കാവ് റോഡിനു സമാന്തരമായി കൊച്ചിയിലേക്കു പരിഗണിക്കപ്പെടുന്ന റോഡാണിത്.
ഓരോ മണിക്കൂറിനും നൂറു കണക്കിനു വാഹനങ്ങളാണു കടന്നു പോകുന്നത്.6 00 എംഎം വ്യാസമുള്ള പൈപ്പാണു തകർന്നതെന്നാണു വിവരം. കക്കാടു നിന്നുള്ള ശുദ്ധജലം ഓണക്കൂർ– പാമ്പാക്കുട വഴി തിരുമാറാടി വെട്ടിമൂട് പമ്പു ഹൗസിലെത്തിക്കും.
ഇവിടെ നിന്നാണു തിരുമാറാടി,പാമ്പാക്കുട
പഞ്ചായത്തുകളിലേക്കു വിതരണം. പമ്പിങ് നിർത്തിയതോടെ ഇൗ ദിവസങ്ങളിൽ 2 പഞ്ചായത്തുകളിലും ശുദ്ധജല വിതരണത്തിനു നിയന്ത്രണം ഉണ്ടാകും. മെതിപാറ പദ്ധതിയിൽ നിന്നുള്ള ശുദ്ധജലവും പാമ്പാക്കുടയിലേക്ക് എത്തുന്നുണ്ട്. അതേ സമയം നടക്കാവ് റോഡിൽ നിന്നു ഓണക്കൂർ പാണ്ടിയൻപാറ റോഡു വഴി നെച്ചൂരിലേക്കു തുടർച്ചയായ ടോറസ് ലോറി സർവീസും പൈപ്പ് തകർച്ചയ്ക്കു കാരണമായി പറയപ്പെടുന്നുണ്ട്.
അനുവദനീയമായതിലും അധികം ലോഡുമായാണു തുടർച്ചയായി ലോറികൾ ഇതുവഴി പായുന്നത്.
നേരത്തെ ഭാരവാഹനങ്ങൾക്കു പൊതുമരാമത്ത് വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ചെങ്കിലും ഇക്കാര്യങ്ങളെല്ലാം അവഗണിച്ചാണു ഭാരവാഹനങ്ങൾ സർവീസ് തുടരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

