കൂത്താട്ടുകുളം∙ തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂർ മേഖലയിൽ 2 ആഴ്ചയായി ശുദ്ധജല ക്ഷാമം രൂക്ഷം. പഞ്ചായത്തിലെ ഉയർന്ന പ്രദേശമാണിത്.
2,3,4,9 വാർഡുകളിലാണ് ജലക്ഷാമം കൂടുതൽ അനുഭവപ്പെടുന്നത്. മേഖലയിൽ തോടുകളും കിണറുകളും വറ്റി.
വരും മാസങ്ങളിൽ വേനൽ ശക്തമാകുന്നതോടെ എന്തുചെയ്യും എന്ന ആശങ്കയിലാണ് ജനങ്ങൾ. ജലഅതോറിറ്റി ഒാരോ മേഖലയിലേക്കും കുറച്ച് സമയം മാത്രമേ വെള്ളം തുറന്നു വിടുന്നുള്ളു എന്നും പരാതിയുണ്ട്.
ഓരോ ദിവസവും ഓരോ ഏരിയ തിരിച്ച് കൂടുതൽ സമയം പമ്പിങ് നടത്തിയാൽ താൽക്കാലിക ആശ്വാസമാകും.പലരും 900 രൂപ വരെ മുടക്കി ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കുകയാണ് ചെയ്യുന്നത്.
കിടപ്പുരോഗികളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രാഥമിക കൃത്യങ്ങൾക്കു പോലും വെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ട്. പലയിടത്തും വീടുകളിൽ പൈപ്പ് വെള്ളം കിണറ്റിലേക്കും മറ്റും തുറന്നു വിടുന്ന സ്ഥിതിയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ജലഅതോറിറ്റി അധികൃതർ വേണ്ട പരിശോധന നടത്തുന്നില്ല എന്നാണ് ആക്ഷേപം.
കർശന നടപടി: ജലഅതോറിറ്റി
തിരുമാറാടി∙ ജലഅതോറിറ്റിയുടെ വെള്ളം അനാവശ്യമായി പാഴാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജലഅതോറിറ്റി അധികൃതർ അറിയിച്ചു. മണ്ണത്തൂർ മേഖലയിൽ പരിശോധനയ്ക്കായി സ്ക്വാഡിനെ നിയോഗിക്കും.പൈപ്പ് വെള്ളം ഹോസ് വഴി കിണറ്റിലേക്ക് ഇടുക, തോട്ടം നനയ്ക്കുക, വളർത്തു മൃഗങ്ങളെ കുളിപ്പിക്കാനും മറ്റും ഉപയോഗിക്കുക തുടങ്ങിയവ കണ്ടെത്തിയാൽ 10000 രൂപ മുതൽ പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

