കൊച്ചി ∙ കൊച്ചി നഗരത്തോട് എൽഡിഎഫ് സർക്കാരും നഗരസഭ ഭരണസമിതിയും കാട്ടിയത് കടുത്ത അനാസ്ഥയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കൊച്ചി നഗരസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
യുഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി നഗരത്തെ പിന്നോട്ടടിച്ച ഭരണ കാലയളവാണ് കടന്നുപോയത്.
കൊച്ചി നഗരത്തിൽ ഉയർന്നുനിൽക്കുന്ന വികസനങ്ങളെല്ലാം സാധ്യമാക്കിയത് വിവിധ യുഡിഎഫ് സർക്കാരുകളാണ്. കൊച്ചി നഗരസഭ യുഡിഎഫ് ഭരിക്കുന്ന കാലത്ത് ആരംഭിച്ച പദ്ധതികൾ മാത്രമാണ് ഇപ്പോഴും നിലനിൽക്കുന്നത്.
ഒട്ടേറെ സാധ്യതകൾ നിലനിൽക്കുന്ന കൊച്ചി പട്ടണത്തെ പാടെ അവഗണിക്കുന്ന സമീപനമാണ് എൽഡിഎഫ് സ്വീകരിച്ചത്. നഗരത്തിന്റെ മുന്നേറ്റത്തിനും വികസനത്തിനും വേണ്ടി യാതൊന്നും ചെയ്യാത്ത ഇടതുമുന്നണിയെ ജനം തിരിച്ചറിയുന്നുണ്ടെന്നും ആ വികാരം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
മാലിന്യമുക്തമായ കൊച്ചിയും കൊതുകു രഹിതമായ കാനകളും ഗതാഗതക്കുരുക്കിൽ നിന്നുള്ള മോചനവും തെരുവു നായ്ക്കളുടെ ശല്യവും ലഹരിമരുന്ന് ലോബികളെ ഇല്ലായ്മ ചെയ്തും ശാന്തമായ നഗര ജീവിതവും ഉറപ്പു നൽകുന്നതാണ് യുഡിഎഫ് പ്രകടനപത്രിക.
ഡിസിസി ഹാളിൽ നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ കെ.ബാബു, ടി.ജെ.വിനോദ്.
ഉമ തോമസ്. റോജി എം.
ജോൺ. അൻവർ സാദത്ത്.
കെപിസിസി വൈസ് പ്രസിഡന്റ് ജയ്സൺ ജോസഫ്, ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, ഐ.കെ.രാജു, എം.ആർ.അഭിലാഷ്, നേതാക്കളായ അജയ് തറയിൽ, എൻ.വേണുഗോപാൽ, ശ്രീനിവാസൻ, കൃഷ്ണൻ ടി.എം, സക്കീർ ഹുസൈൻ, ടോണി ചമ്മിണി, എം.എ. ചന്ദ്രശേഖരൻ ചാൾസ്, ഡയസ് ജോസഫ്, ആന്റണി പോളച്ചൻ മണിയൻകോട്, ഇക്ബാൽ വലിയവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

