കാക്കനാട് ∙ തൃക്കാക്കര നഗരസഭയിലെ ഗ്ലാമർ വാർഡുകളിലൊന്നാണ് ഇൻഫോപാർക്ക്. നഗരസഭ രൂപം കൊള്ളുമ്പോൾ ഇൻഫോപാർക്ക് ഉണ്ടെങ്കിലും അന്ന് ഈ പേരിൽ വാർഡ് ഇല്ലായിരുന്നു.
ഇത്തവണ അതിർത്തി പുനർവിഭജനം നടത്തിയപ്പോഴാണ് ഐടി മേഖല ഉൾപ്പെടുത്തി ഇൻഫോപാർക്ക് വാർഡ് രൂപീകരിച്ചത്.
പുതിയ വാർഡ് പിടിക്കാനുള്ള ആദ്യ പോരാട്ടത്തിൽ വനിതകളാണ് രംഗത്ത്. യുഡിഎഫിനു വേണ്ടി പ്രിയ ജോയിയും എൽഡിഎഫിനു വേണ്ടി ദീപിക എളമ്പാത്തും മത്സരിക്കുന്നു.
വിനീത ഹരിഹരനാണ് എൻഡിഎ സ്ഥാനാർഥി. ട്വന്റി 20 പാർട്ടിയുടെ ആലീസ് സാജുവും രംഗത്തുണ്ട്.
എല്ലാവരും വിജയ പ്രതീക്ഷയിൽ. വോട്ടർമാരുടെ എണ്ണം കുറവാണ് 875.
മങ്കുടിയിൽ ബാബുവിന്റെ ഭാര്യയാണ് പ്രിയ. രണ്ടു മക്കളുണ്ട്.
ദീപികയുടെ ഭർത്താവ് അനിൽകുമാർ. ഇവർക്കും രണ്ടു മക്കൾ.
സ്ഥാനാർഥികൾ രണ്ടും മൂന്നും റൗണ്ട് ഭവന സന്ദർശനം പൂർത്തിയാക്കി.
ഫ്ലാറ്റുകളിൽ ഒട്ടേറെ വോട്ടുള്ളതിനാൽ അവിടം കേന്ദ്രീകരിച്ചും പ്രചാരണം നടത്തുന്നുണ്ട്.
ഫ്ലാറ്റുകളിലെ താമസക്കാരിൽ അധികവും ടെക്കികളാണ്. വോട്ടർ പട്ടികയിൽ പേരു ചേർക്കാത്തവരും ഫ്ലാറ്റുകളിലുണ്ട്.
ഇതിൽ കൂടുതലും വാടകയ്ക്ക് താമസിക്കുന്നവരാണ്. ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷന്റെയും ഫ്ലാറ്റുകളിലെ പരിചയക്കാരുടെയും സഹായത്തോടെയാണ് ഇവിടങ്ങളിൽ അപാർട്ട്മെന്റുകൾ കയറിയുള്ള ക്യാംപെയ്ൻ.
നേരത്തേ ഇടച്ചിറ വാർഡിലായിരുന്ന പ്രദേശമാണ് ഇത്തവണ മുറിച്ച് ഇൻഫോപാർക്കെന്ന പേരിൽ പുതിയ വാർഡാക്കിയത്.
നഗരസഭയുടെ നല്ലൊരു വരുമാന സ്രോതസു കൂടിയാണ് ഇൻഫോപാർക്ക് വാർഡ്. കോടിക്കണക്കിനു രൂപയാണ് ഇവിടെ നിന്നു തൊഴിൽ നികുതി ഇനത്തിൽ ലഭിക്കുന്നത്.
പരമാവധി ഫണ്ട് പ്രയോജനപ്പെടുത്തി വാർഡിൽ വികസന പ്രവർത്തനം നടത്താനാകുമെന്ന വാഗ്ദാനമാണ് സ്ഥാനാർഥികൾ നാട്ടുകാർക്ക് നൽകുന്നത്. വോട്ടു തേടിയുള്ള അഭ്യർഥന എല്ലാ വീടുകളിലും എത്തിച്ചു. നികുതിയിനത്തിൽ ഇൻഫോപാർക്കിൽ നിന്നു നഗരസഭയ്ക്കു ലഭിക്കുന്നത് കോടികളുടെ വരുമാനം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

