സ്ത്രീസ്വാതന്ത്ര്യത്തിന്റെ ഉപകരാർ പുരുഷന് നൽകിയതാര്?
∙ ‘പെൺകഥയിലെ തന്റേടം’ എന്ന തലക്കെട്ട് മാറ്റി ‘കഥയിലെ തന്റേടം’ എന്നു പറയുന്ന കാലം വരണമെന്നാണ് ആഗ്രഹമെന്ന് എഴുത്തുകാരി ഷാഹിന ഇ.കെ അഭിപ്രായപ്പെട്ടു. എഴുത്തിലും സ്ത്രീ ഒതുക്കപ്പെടുകയാണ്. വ്യവസ്ഥയാണു പ്രധാന വില്ലൻ.
ഭൂരിപക്ഷം സ്ത്രീകളുടെ ജീവിതത്തിലും വലിയ വ്യത്യാസമില്ല. കുറച്ചുപേരുടെ ജീവിതത്തിൽ മാത്രമാണു മാറ്റങ്ങളുണ്ടായത്.
‘ഞാനവൾക്ക് എല്ലാ സ്വാതന്ത്ര്യവും നൽകുന്നയാളാണ്’ എന്നു ചില പുരുഷൻമാർ പറഞ്ഞുകേട്ടിട്ടില്ലേ. ഇന്ത്യൻ ഭരണഘടന അനുവദിച്ചിട്ടുള്ളതിനു പുറമേ, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ ഉപകരാർ ആരാണ് പുരുഷനു നൽകിയതെന്നു ഷാഹിന ചോദിച്ചു.
സ്ത്രീപക്ഷം എന്നതു മനുഷ്യപക്ഷം കൂടിയാണെന്നു കഥാകൃത്ത് സിതാര എസ്.
പറഞ്ഞു. ബലാത്സംഗം ചെയ്യപ്പെട്ട
പെൺകുട്ടിയെ കഥയിൽ അവതരിപ്പിച്ചതിനു ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം ഭീഷണികൾക്കെതിരെ ഇന്നത്തെ പെൺകുട്ടികൾ തന്റേടത്തോടെ പ്രതികരിക്കുന്നു.
സ്ത്രീപക്ഷത്തെക്കുറിച്ചു പറയേണ്ടി വരുന്നത് ആ പക്ഷം അനീതി നേരിടുന്നതു കൊണ്ടാണ്. അനീതികൾ അവസാനിക്കുമ്പോൾ വേർതിരിവുകളും അവസാനിക്കും: സിതാര പറഞ്ഞു.
കഥയെഴുതി തന്റേടിയായ ആളല്ല താനെന്നും ജീവിതത്തിൽ തന്റേടിയായി വളർന്നതാണെന്നും എഴുത്തുകാരി ലതാലക്ഷ്മി പറഞ്ഞു. ഡോ.തോമസ് സ്കറിയ ചർച്ച നിയന്ത്രിച്ചു.
ആദിവാസികളെ മനുഷ്യരായിപ്പോലുംകാണുന്നില്ല: ഭൂസമര നായകർ
∙ സർക്കാരുകളൊന്നും ആദിവാസികളെ മനുഷ്യരായിപ്പോലും കാണുന്നില്ലെന്ന വിമർശനവുമായി ആദിവാസി ഭൂസമര നായകർ. ‘ഭൂമിയുടെ അവകാശികൾ’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ആദിവാസി സമരങ്ങളെ സർക്കാർ അവഗണിക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടി.
ഭൂപരിഷ്കരണം അട്ടിമറിക്കപ്പെട്ടെന്നും ആദിവാസികളിലേക്കു ഭൂമിയെത്തിയില്ലെന്നും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റും മുത്തങ്ങ സമരനായികയുമായിരുന്ന സി.കെ.ജാനു പറഞ്ഞു.
ആദിവാസി സമരങ്ങളെ തീവ്രവാദമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു. ‘നരിവേട്ട’ എന്ന സിനിമ ആദിവാസി സമരത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും ജാനു പറഞ്ഞു.
ആദിവാസി യുവത ജെൻ സീ മാതൃകയിൽ പ്രക്ഷോഭത്തിന് ഇറങ്ങണമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന പ്രസിഡന്റ് എം.ഗീതാനന്ദൻ പറഞ്ഞു. ഭൂമിയിൽ ജീവിക്കാനുള്ള ആദിവാസികളുടെ അവകാശം ഇനിയും സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും ഗീതാനന്ദൻ പറഞ്ഞു.
ആദിവാസി യുവാക്കളെ ഭയപ്പെടുത്തി, പ്രതികരിക്കുന്നതിൽനിന്നു പിന്തിരിപ്പിക്കാനാണു ഭരണകൂടങ്ങളുടെ ശ്രമമെന്ന് ആദിവാസി ഭൂസമരനായിക ബിന്ദു വയലാശേരി പറഞ്ഞു. ആദിവാസി ഫണ്ട് അട്ടിമറിക്കാനാണ് ‘ഊരുകൂട്ടം’ കൊണ്ടുവന്നതെന്നും അവർ പറഞ്ഞു.
ഡോക്യുമെന്ററി സംവിധായകൻ എം.കെ.രാംദാസ് മോഡറേറ്ററായിരുന്നു.
റീൽ വേറെ റിയൽ വേറെ
∙ സോഷ്യൽമീഡിയയിൽക്കണ്ട് അനുകരിക്കേണ്ടതല്ല കപ്പിൾ ലൈഫെന്ന് ജോസഫ് അന്നംകുട്ടി ജോസ്. നമ്മൾ അവിടെ കാണുന്നതൊന്നുമല്ല മനുഷ്യർ.
റീൽ ലൈഫും റിയൽ ലൈഫും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിൽ ‘ഹൃദയത്തിനും ഹാഷ് ടാഗിനും ഇടയിൽ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു ജോസഫ്. സ്വവർഗപ്രണയത്തെ പരിഹസിക്കുന്നതിനും അവരെ അവഹേളിക്കുന്നതിനും സമയം കണ്ടെത്തുന്നവരെയും സമൂഹ മാധ്യമങ്ങളിൽ കാണാം. എന്താണ് ഇവരുടെ ജീവിതമെന്ന് മനസ്സിലാക്കാതെയാണ് ഈ പരിഹാസം.
അതേസമയം ഇത്തരം ബന്ധങ്ങളെ പ്രത്യേക താൽപര്യത്തോടെ സമൂഹമാധ്യമങ്ങൾ വഴി പ്രമോട്ട് ചെയ്യുന്നതിന്റെ ആവശ്യമുണ്ട് എന്ന അഭിപ്രായമില്ല. പ്രമോട്ട് ചെയ്തതു കൊണ്ട് ആരും പ്രചോദിക്കപ്പെട്ട് അങ്ങനെ ആവുമെന്നും കരുതുന്നില്ല. ദിവസം 3 മണിക്കൂറെങ്കിലും സോഷ്യൽ മീഡിയയിൽനിന്നു മാറിനിന്നാൽ, ആ സമയം ക്രിയേറ്റീവ് ആയി ഉപയോഗപ്പെടുത്താൻ സാധിച്ചാൽ 3 മാസത്തിനകം നിങ്ങൾ പുതിയൊരു മനുഷ്യനായി മാറും– ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞു.
ആർജെ കവിത മോഡറേറ്ററായി.
ആരോഗ്യപ്രവർത്തകരുടെഅഭാവം ‘ഗുരുതരം’
കൊച്ചി∙ സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യമേഖല മെച്ചപ്പെടുത്തണമെന്ന് ഊന്നിപ്പറഞ്ഞ് മനോരമ ഹോർത്തൂസിലെ ആരോഗ്യചർച്ച. ‘രോഗക്കിടക്കയിലോ ആരോഗ്യകേരളം?’ ചർച്ചയിൽ, ‘കിടക്കാൻ ഒരു കിടക്ക പോലുമില്ലാത്ത അവസ്ഥയിലാണു കേരളമെന്ന’ വിമർശനത്തിലൂടെ സാമൂഹിക നിരീക്ഷകൻ റെജിമോൻ കുട്ടപ്പൻ സംവാദത്തിനു ചൂടു പകർന്നു.അതേസമയം, സർക്കാർ ആശുപത്രികളിലാകെ പ്രശ്നമാണെന്നു വരുത്തിത്തീർക്കുന്നത്, സ്വകാര്യ മേഖലയിലെ കുത്തക ഭീമൻമാരെ സഹായിക്കാനുള്ള ഗൂഢാലോചനയാണെന്ന് ഐഎംഎ കൊച്ചി മുൻ പ്രസിഡന്റ് ഡോ.എം.എം.ഹനീഷ് ആരോപിച്ചു.
ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചു കാണിക്കുമ്പോൾ രോഗപ്രതിരോധമുൾപ്പെടെ ആരോഗ്യരംഗത്തു സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം ഓർമിപ്പിച്ചു.
ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ കുറവു മൂലമുള്ള പ്രശ്നങ്ങളുണ്ടെങ്കിലും സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം താരതമ്യേന മെച്ചപ്പെട്ടതാണെന്നായിരുന്നു ആലപ്പുഴ ഗവ.
മെഡിക്കൽ കോളജിലെ ശ്വാസകോശരോഗ വിഭാഗം മേധാവി ഡോ.പി.എസ്.ഷാജഹാന്റെ നിരീക്ഷണം.
തുടർച്ചയായി ജോലിചെയ്യുന്ന സാഹചര്യം ഡോക്ടർമാരുടെ കാര്യക്ഷമതയെയും ചിന്താശേഷിയെയും ബാധിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വീഴ്ചകളാണ് ആശുപത്രികളെ തകർത്തതെന്നു റെജിമോൻ കുട്ടപ്പൻ കുറ്റപ്പെടുത്തി.
സർക്കാർ ഡോക്ടർമാർ പോലും നിസ്സഹായരാണെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഗായത്രി ജയരാജ് ചർച്ച നിയന്ത്രിച്ചു.
കല നിറഞ്ഞ് കച്ചവടവും
∙ സാഹിത്യവും കലയും ഒന്നിക്കുന്ന ഹോർത്തൂസ് വേദിക്കു മാറ്റുകൂട്ടി പ്രകൃതിസൗഹൃദ ഉൽപന്നങ്ങളുമായി ഹോർത്തൂസ് ബസാർ.
രാജസ്ഥാനിൽനിന്നുള്ള വസ്ത്രങ്ങളും ഒഡീഷയിൽനിന്നുള്ള കരകൗശല വസ്തുക്കളും പ്രകൃതിസൗഹൃദ അലങ്കാരവസ്തുക്കളും ഇവിടെ വിൽപനയ്ക്കുണ്ട്. ‘മീ നോട്സ്’ എന്ന സ്റ്റാളിൽ ഖാദികൊണ്ടു പുറംചട്ടയൊരുക്കിയ ഡയറികളും ജേണലുകളുമാണുള്ളത്. പങ്കാളികൾ ചേർന്നു തുടങ്ങിയ ‘മഷി’ സ്റ്റാളിൽ ഡയറികളും കോമിക് പുസ്തകങ്ങളുമുണ്ട്. ഒഡീഷയിൽ നിന്നുള്ള കരകൗശല വസ്തുക്കളാണ് ‘കാൻശ്യാമി’ൽ.
‘ഹസ്ത്കറി’ൽ രാജസ്ഥാൻ വസ്ത്രങ്ങൾ.
‘ആദി ആൻഡ് ബാർഡി’ന്റെ ജേണലുകളും ‘ഗ്രീൻ ക്രാഫ്റ്റി’ന്റെ ക്രിസ്മസ് അലങ്കാരങ്ങളും ബസാറിൽ ലഭ്യമാണ്.
ഹോർത്തൂസിൽ ഇന്ന് വേദി
1
Writing India’s Many Pasts: മനു എസ്.പിള്ള, സരസ്വതി നാഗരാജൻ – 11.00
Keezhadi: Kinship of Matter, Memory, and Myriads: ടി.ഉദയചന്ദ്രൻ, ലക്ഷ്മി സുബ്രഹ്മണ്യൻ – 12.00
ആകാശം തൊട്ട് മലയാള സിനിമ The Power Behind the Rise: എം.രഞ്ജിത്, ലിസ്റ്റിൻ സ്റ്റീഫൻ, ലിജീഷ് കുമാർ – 1.00
പാട്ടിലെ നവരസങ്ങൾ The Alchemy of Music and Life: സിതാര കൃഷ്ണകുമാർ, ഗോവിന്ദ് വസന്ത, ആർജെ മഞ്ജു – 2.00
പിആർ ആണ് സാറേ മെയിൻ: രമേഷ് പിഷാരടി, ജയമോഹൻ – 3.00
സ്വാതന്ത്ര്യത്തിന്റെ അതിരുകൾ: ഗൗരി ജി.കിഷൻ, നീത മേരി – 4.00
വന്യതയുടെ ലാവണ്യം: EKO മുന്നണിയിലും പിന്നണിയിലും: ബാഹുൽ രമേശ്, സന്ദീപ് പ്രദീപ്, നരെയ്ൻ റാം, പ്രതീഷ് ശേഖർ – 5.00
വേദി 2
ചരിത്രം തിരിച്ചൊഴുകുന്നു: യഹൂദന്റെ ചരിത്രവും നോവലും: സേതു, റാം മോഹൻ പാലിയത്ത് – 11.00
Fabric Futures Memory, Culture, and the Contemporary Fashion Shift: വില്യം ജയിംസ് ബർഗോയ്ൻ ബയേഡ്, ശ്രീജിത് ജീവൻ – 12.00
വീടുകൾ കഥ പറയുമ്പോൾ: വി.സുനിൽകുമാർ, സോന തമ്പി – 12.35
വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം, എഐയുടെ കാലത്ത്: ടോം എം.ജോസഫ്, ഡോ.കെ.പി.സോമൻ, പ്രഫ.എസ്.അഷ്റഫ് – 1.15
കവിത: സമകാലിക നോട്ടങ്ങൾ: അനിത തമ്പി, ശ്യാം സുധാകർ, ഇ.സന്ധ്യ, എസ്.കലേഷ്, സുതാര ലാൽ – 2.00
Tributaries of Myth: The Many Ramayanas: ആനന്ദ് നീലകണ്ഠൻ, ഡോ. നിള രാജീവ് – 3.00
A Sixth of Humanity: India’s Development Odyssey: അരവിന്ദ് സുബ്രഹ്മണ്യൻ, ദേവേഷ് കപൂർ, ജോ എ.സ്കറിയ – 4.00
പോളണ്ടിനെക്കുറിച്ചു മിണ്ടരുത് – മലയാളിയെ സ്വാധീനിച്ച രാഷ്ട്രീയ സിനിമകൾ: രഞ്ജി പണിക്കർ, രമേഷ് പിഷാരടി, ബിപിൻ ചന്ദ്രൻ, ജോർജ് പുളിക്കൻ – 5.00
വേദി 3
The Undelivered Promise of Judicial Accountability: ജസ്റ്റിസ് എസ്.മുരളീധർ, അരവിന്ദ് നരെയ്ൻ – 11.00
Taming the Bull, Translating the World: Vaadivaasal: പെരുമാൾ മുരുകൻ, അപ്പൂപെൻ – 12.00
ബ്രഹ്മപുരം കടന്ന് വികസനത്തിലേക്ക്: എം.ബി.രാജേഷ്, കെ.ജെ.ജേക്കബ് – 1.00
South Indian Goddesses: Beyond Mothers, Wives, and Vixens: പ്രഫ.ആർ.മഹാലക്ഷ്മി, മാളവിക ബെന്നി – 3.00ഇതിഹാസം എന്ന രാഷ്ട്രീയരൂപകം: കെ.സി.നാരായണൻ, എം.എൻ.കാരശ്ശേരി – 4.00
Theatrical Ecologies: Text, Body, Image, and Space in Contemporary Indian Stagings: അനുരാധ കപൂർ, നീലം മാൻസിങ് ചൗധരി, ദീപൻ ശിവരാമൻ, മുരളി ചീരോത്ത് – 5.00
വേദി 4
A Russian Doll of Satire: Natasha Brown on Language, Power, and Discourse: നടാഷ ബ്രൗൺ, അനന്യ വാജ്പേയി – 11.00
Geographies Of Possibility: Literature Across A Continent: റോഡ്രിഗോ ബ്ലാങ്കോ കാൽദെറോൺ, പിലാർ കിൻതാന, മിഷെൽ നിവ, പ്രഫ.
സോണിയ സുരഭി ഗുപ്ത – 12.00
A Lifelong Coming-of-Age: Reading Amitabha Bagchi’s Unknown City: അമിതാഭ ബാഗ്ചി, രാധിക ഒബ്രോയ് – 2.00
മായാമയം ജഗത് സർവം – എഐയുടെ നേരും നെറിയും:
മാത്യൂസ് വർഗീസ്, റൗൾ ജോൺ അജു, ഡോ.ജിജോ പി.ഉലഹന്നാൻ, അശ്വിൻ നായർ – 3.00
സ്ത്രീപക്ഷവും എഐയും: ഡോ. ടി.കെ.ആനന്ദി, ഡോ.ബിനിത വി.തമ്പി – 4.00
ജാതിക്കാത്തോട്ടത്തിലെ ബ്രൈഡാത്തി-ന്യൂജെൻ പാട്ടും പാട്ടെഴുത്തും: സുഹൈൽ കോയ, ബിനീത രഞ്ജിത്, ബിപിൻ അശോക്, വിവേക് മുഴക്കുന്ന് – 6.00
വേദി 5
The Little Book of Goodbyes: രവിശങ്കർ എട്ടേത്ത്, നീലിമ പാർവതി – 11.00
ആയുർവേദം: വിമർശനങ്ങളും വസ്തുതകളും: ഡോ.പി.എം.വാരിയർ, ഡോ.കെ.മുരളീധരൻ, ജെറിൻ ജോയ് – 11.40
ഇന്ത്യയും മാറുന്ന ആഗോള രാഷ്ട്രീയവും: ഡെന്നി തോമസ്, വേണു രാജാമണി, ആർ.പ്രസന്നൻ – 12.15
The Courtesan, the Archive and I: Women Who Write Themselves into History: തരണ ഹുസൈൻ ഖാൻ, പ്രിയ കെ.നായർ – 2.00
സുന്ദരികളും സുന്ദരന്മാരും: മാറുന്ന ഫാഷൻ സങ്കൽപങ്ങൾ: സുജിത് സുധാകരൻ, ജെ.മെൽവി, ഡോ.സിന്ധു വിജയകുമാർ, ടി.എസ്.ദിവ്യ – 3.00
The Voice Beneath the Silence: Megha Rao’s Our Bones in your Throat: മേഘ റാവു, പ്രിയ കെ.വാരിയർ – 4.00
The Politics of Video Games: Dhruv Jani, Rollo Romig – 5.00
വേദി 6
Make in Kerala: പി.വിഷ്ണുരാജ്, കെ.ഹരികുമാർ, കിഷോർ – 11.00
എന്തുകൊണ്ട് ഇടതുപക്ഷം: എം.എ.ബേബി, ജോണി ലൂക്കോസ് – 12.00
സീതി ഹാജി: രാഷ്ട്രീയത്തിലെ നർമവഴികൾ: പി.കെ.ബഷീർ എംഎൽഎ, പി.ജെ.ജോഷ്വ – 1.00
അമരത്തും അകലത്തും: കെ.സുരേന്ദ്രൻ, എം.ആർ.ഹരികുമാർ – 2.00
വാക്കുകൊണ്ടു തുറക്കാവുന്ന വാതിലുകൾ: സുഭാഷ് ചന്ദ്രൻ, കെ.വി.സജയ് – 3.00
ഇന്ത്യൻ മതനിരപേക്ഷത: വീണ്ടെടുപ്പിന്റെ വഴി: സുനിൽ പി.ഇളയിടം – 4.00
ഉറപ്പാണ്, സുരേഷ് കുറുപ്പാണ്: സുരേഷ് കുറുപ്പ്, വിനോദ് നായർ – 5.00
മലബാറിലെ സ്ത്രീ മുന്നേറ്റം: ഫാത്തിമ നർഗീസ്, ആശ ജാവേദ് – 6.00
രാജേന്ദ്രമൈതാനം: ഹോർത്തൂസ് തിയറ്റർ: സ്റ്റാൻഡപ് കോമഡി (ടിക്കറ്റ് ബുക്ക് ചെയ്തവർക്കു മാത്രം) – 6.00
ഹോർത്തൂസ് വർക്ഷോപ്: അനലോഗ് ഫൊട്ടോഗ്രഫി വർക്ഷോപ് – 11.00
ലോട്ടസ് ക്ലബ്: ഷെഫ് സ്റ്റുഡിയോ (ടിക്കറ്റ് ബുക്ക് ചെയ്തവർക്കുമാത്രം) – 11.00
ആദ്യ ദിവസത്തെ മികച്ച അനുഭവമാണു വീണ്ടും ഹോർത്തൂസിലെത്താൻ പ്രചോദനമായത്.
കലാ- സാഹിത്യ പ്രവർത്തകരെയും വ്യത്യസ്ത മേഖലയിൽ കഴിവു തെളിയിച്ചവരെയും അടുത്തറിയാനും സംവദിക്കാനുമുള്ള അവസരമാണ് മനോരമ ഒരുക്കിയത്. പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും ആസ്വദിക്കാനുള്ള ചേരുവകൾ ഹോർത്തൂസിലുണ്ട്.
ഇത്തരം മേളകൾ കാലഘട്ടത്തിന്റെ ആവശ്യമാണ്.
സുചിത്ര വിശ്വാസ് എഴുത്തുകാരി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

