കാലടി ∙ കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളിയുടെ എതിർവശത്ത് റോഡരികിലെ മതിൽ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളുടെ പ്രധാന ഇടമായി. പള്ളിയിൽ നിന്നിറങ്ങുമ്പോൾ എതിർവശത്തെ മതിലിലെ പോസ്റ്റർ പെട്ടെന്നു ശ്രദ്ധിക്കപ്പെടും എന്നതാണ് സ്ഥാനാർഥികൾക്ക് ഈ മതിൽ പ്രിയപ്പെട്ടതാകാൻ പ്രധാന കാരണം.
കൂടാതെ വഴിയാത്രക്കാർക്കും മതിലിലെ പോസ്റ്റർ പെട്ടെന്നു കാണാൻ കഴിയുന്ന നിലയിലാണ്. മതിലിന്റെ ഉടമസ്ഥരായ വീട്ടുകാർ വിദേശത്താണ്.
അതിനാൽ വീട് അടഞ്ഞു കിടക്കുന്നു. ഇത് പോസ്റ്ററുകളും ബോർഡുകളും നിർബാധം സ്ഥാപിക്കാൻ സ്ഥാനാർഥികൾക്ക് സൗകര്യപ്രദമായി.
വീടിന്റെ ഗേറ്റിലും ബോർഡുകൾ നിരന്നു കഴിഞ്ഞു.
3 മുന്നണികളുടെ സ്ഥാനാർഥികളുടെയും സ്വതന്ത്രരുടെയും പോസ്റ്ററുകൾ മതിലിലുണ്ട്. പള്ളിയുടെ പരിസരത്ത് 4 വാർഡുകൾ അതിരിടുന്നതു കാരണം 4 വാർഡുകളിലെയും സ്ഥാനാർഥികൾ മതിലിൽ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്.
പള്ളി സ്ഥിതി ചെയ്യുന്നത് 12–ാം വാർഡിലാണ്. പള്ളിയുടെ എതിർവശത്ത് പോസ്റ്ററുകളും ബോർഡുകളും നിറഞ്ഞിരിക്കുന്ന മതിൽ 11–ാം വാർഡിലാണ്.
പള്ളിയിൽ നിന്ന് വലത്തേക്കു തിരിയുമ്പോൾ 13–ാം വാർഡും ഇടത്തേക്കു തിരിയുമ്പോൾ 15–ാം വാർഡുമാണ്. പഞ്ചായത്ത് സ്ഥാനാർഥികൾക്കു പുറമേ ബ്ലോക്ക്, ജില്ലാ ഡിവിഷനുകളുടെ സ്ഥാനാർഥികളുടെ പോസ്റ്ററുകളും മതിലിലുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

