കാലടി∙ സ്ഥാനാർഥിയുടെ തട്ടുകടയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലും ഒഴിവില്ല. തട്ടുകടയിൽ രാഷ്ട്രീയവുമില്ല.
കാലടി പഞ്ചായത്തിൽ 18–ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി പൗളി ബേബി (കോൺഗ്രസ്) മറ്റൂർ–നെടുമ്പാശേരി റോഡരികിൽ മനയ്ക്കപ്പടിയിൽ ഒന്നര വർഷത്തോളമായി തട്ടുകട നടത്തുന്നു.
കാലടി പഞ്ചായത്ത് സിഡിഎസ് ചെയർപഴ്സനുമാണ്.രാവിലെ 5 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 8 വരെയുമാണു തട്ടുകടയുടെ പ്രവർത്തന സമയം. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതോടെ തട്ടുകട
രാവിലെ മാത്രമാക്കി. 8 മണിയാകുമ്പോൾ പൗളി പ്രചാരണത്തിന് ഇറങ്ങാൻ തിരികെ പോരും.
പിന്നെ ഭർത്താവ് കട
നടത്തും. പെയ്ന്റിങ് തൊഴിലാളിയായിരുന്ന ബേബിക്ക് ഹൃദയ സംബന്ധമായ അസുഖം ഉള്ളതിനാൽ ഭാരിച്ച ജോലികൾക്കു പോകാനാകില്ല.
മാസം 6,000 രൂപയോളം ചികിത്സാ ചെലവ് വേണം. തട്ടുകടയിൽ നിന്നുള്ള വരുമാനം മാത്രമാണ് ഏക ആശ്രയം.ഇജി ടെക്നിഷ്യൻ കോഴ്സ് പാസായിട്ടുള്ള പൗളി വിവാഹത്തിനു മുൻപ് തിരുവനന്തപുരത്ത് ഒരു ക്ലിനിക്കിൽ ജോലി ചെയ്തിരുന്നു.
പിതാവ് അപകടത്തിൽ പെട്ട് 28 വർഷത്തോളം കിടപ്പിലായിരുന്നതിനാൽ ബന്ധുവാണു പഠിപ്പിച്ചത്. വിവാഹത്തിനു ശേഷം പല കടകളിലും ജോലി ചെയ്തു.
മകൻ ബിരുദവും മകൾ പ്ലസ്ടുവും കഴിഞ്ഞു.
കടയിൽ പല രാഷ്ട്രീയ അനുഭാവികളും വരാറുണ്ടെന്നും അതിനാൽ കടയിൽ വരുന്നവരോടു വോട്ട് ചോദിക്കാറില്ലെന്നും പൗളി ബേബി പറഞ്ഞു. എൽഡിഎഫ് സ്വതന്ത്ര ജോളി സിജോയും ബിജെപിയുടെ മിനി മണിയുമാണ് പൗളി ബേബിയുടെ എതിർ സ്ഥാനാർഥികൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

