ഫോർട്ട്കൊച്ചി∙ കൊച്ചി രൂപതയുടെ മെത്രാനായി ഡോ.ആന്റണി കാട്ടിപ്പറമ്പിലിന്റെ സ്ഥാനാരോഹണം 7ന് വൈകിട്ട് 3ന് പരേഡ് മൈതാനിയിൽ നടത്തും. ഗോവ ആർച്ച് ബിഷപ് കർദിനാൾ ഫിലിപ് നേരി ഫെറാവോ മുഖ്യകാർമികനാകും.
വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, മുൻ കൊച്ചി ബിഷപ് ഡോ.ജോസഫ് കരിയിൽ എന്നിവർ സഹകാർമികരാകും.
തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി വചനപ്രഘോഷണം നടത്തും. വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ് ലെയോപോൾദോ ജിറെല്ലി, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ഭാരത കത്തോലിക്ക മെത്രാൻ സഭയുടെ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്, കേരള ലത്തീൻ കത്തോലിക്ക സമിതി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ, കൊച്ചി രൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ഡോ.ജയിംസ് ആനാപറമ്പിൽ എന്നിവരും സംബന്ധിക്കും
ഉച്ചയ്ക്ക് 2.30ന് മെത്രാസന മന്ദിരത്തിൽ നിന്ന് പ്രദക്ഷിണം ആരംഭിക്കും.
51 ഇടവകകളിലെ വിശ്വാസികളും നിയുക്ത ബിഷപ്പിന് പിന്നാലെ 300 വൈദികരും അണിനിരക്കും. 12,000 പേർക്ക് ഇരിക്കാവുന്ന പന്തലിന്റെയും 300 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേജിന്റെയും നിർമാണം പൂർത്തിയായി വരുന്നതായി രൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററിന്റെ ഡെലിഗേറ്റ് മോൺ.ഷൈജു പര്യാത്തുശേരി, ചാൻസലർ ഫാ.ഡോ.ജോണി സേവ്യർ പുതുക്കാട്ട് എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

